മുന്‍ഗണനക്കാര്‍ക്ക് ഇത്തവണ പ്രത്യേക റേഷനില്ല; വെള്ള, നീല കാര്‍ഡുകാര്‍ക്ക് 10 കിലോ അരി
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിലുള്ള സൗജന്യറേഷന്‍ തുടരേണ്ടതില്ലെന്ന് സംസ്ഥാനം. മുന്‍ഗണനക്കാര്‍ക്ക് കഴിഞ്ഞമാസം നല്‍കിയ പ്രത്യേക റേഷന്‍ ഇത്തവണയുണ്ടാകില്ല.
അന്ത്യോദയക്കാര്‍ക്ക് (മഞ്ഞ കാര്‍ഡുകള്‍) മാത്രമായിരിക്കും ഈ മാസം സൗജന്യറേഷന്‍ ലഭിക്കുക. സംസ്ഥാനത്ത് നിന്ന് കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അന്ത്യോദയക്കാര്‍ക്ക് പതിവുപോലെ കാര്‍ഡൊന്നിന് 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഇതോടൊപ്പം കേന്ദ്രത്തിന്റെ സൗജന്യ അരി ഒരാള്‍ക്ക് അഞ്ചുകിലോ വീതം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ലഭിക്കും.
കൂടാതെ കാര്‍ഡൊന്നിന് ഒരു കിലോ കടലയോ പയറോ ലഭ്യതയനുസരിച്ച് സൗജന്യമായി ലഭിക്കും. തെക്കന്‍കേരളത്തില്‍ പയറിന് പകരം കടല നല്‍കാനാണ് നിലവിലെ തീരുമാനം. മഞ്ഞക്കാര്‍ഡുകാര്‍ക്ക് ലഭിക്കുന്നതുപോലെ തന്നെ കേന്ദ്രത്തിന്റെ സൗജന്യ അരിയും പയറും പിങ്ക് കാര്‍ഡുകാര്‍ക്കും ലഭിക്കും. എന്നാല്‍, ഈ മാസം പിങ്ക് കാര്‍ഡുകാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യങ്ങളൊന്നുമില്ല.
സാധാരണപോലെ രണ്ടുരൂപ കൊടുത്ത് റേഷന്‍ വാങ്ങണം. ആളൊന്നിന് നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും ഉള്‍പ്പെടെ അഞ്ചുകിലോ ധാന്യമാണ് നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇത് മുറപോലെ ലഭിക്കും.
അതേസമയം, മുന്‍ഗണനേതര വിഭാഗക്കാരായ നീലയും വെള്ളയും കാര്‍ഡുകാര്‍ക്ക് കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക റേഷന്‍ നല്‍കാനും തീരുമാനമുണ്ട്. കാര്‍ഡൊന്നിന് 10 കിലോ അരി വരെ 15 രൂപ നിരക്കില്‍ വാങ്ങാം. നിലവിലെ വിഹിതത്തിന് പുറമെയാണിത്.
നീലക്കാര്‍ഡുകാര്‍ക്ക് നാലുരൂപ നിരക്കില്‍ ആളൊന്നിന് രണ്ടുകിലോ അരിയാണ് നിലവില്‍ വാങ്ങാനാകുന്നത്. വെള്ള കാര്‍ഡൊന്നിന് കിലോക്ക് 10.90 രൂപ നിരക്കില്‍ രണ്ടുകിലോ അരി വരെയാണ് നിലവിലുള്ളത്. ഇതിന് പുറമെയാണ് ഇരുവിഭാഗക്കാര്‍ക്കും കാര്‍ഡൊന്നിന് 10 കിലോ അരി വരെ സബ്‌സിഡി നിരക്കില്‍ വാങ്ങാന്‍ കഴിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."