സി.പി.എം പ്രവര്ത്തകന് കുത്തേറ്റു മരിച്ചു
കടയ്ക്കല്‍(കൊല്ലം): ചിതറ മഹാദേവര്കുന്നില് സി.പി.എം പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. ചിതറ സ്വദേശിയും മരച്ചീനി കച്ചവടക്കാരനുമായ എ.എം ബഷീറാ(70)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാനെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ വീട്ടില്‍നിന്ന് പുറത്തേക്ക് കുളിക്കാനിറങ്ങിയപ്പോഴാണ് ബഷീറിനെ ഷാജഹാന് കുത്തിയത്. കുത്തേറ്റയുടന്‍ പ്രദേശവാസികള്‍ ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സി.പി.എം ചിതറ മഹാദേവര്‍കുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗമാണ് ബഷീര്‍. സംഭവസ്ഥലത്ത്നിന്നു തന്നെ മദ്യലഹരിയിലായിരുന്ന ഷാജഹാനെ നാട്ടുകാര്‍ പിടികൂടി പൊലിസിന് കൈമാറി. അവിവാഹിതനായ ബഷീര്‍ സഹോദരന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സി.പി.എം ആരോപിച്ചു. എന്നാല്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന ഇവര്‍ മരച്ചീനി കടം വാങ്ങുന്നതിനെ സംബന്ധിച്ചിട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."