HOME
DETAILS

മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍: ശുപാര്‍ശ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

  
backup
June 19 2018 | 09:06 AM

%e0%b4%ae%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7


കുറുപ്പന്തറ: മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസല്‍ മുന്‍ഗണനാക്രമത്തില്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.
അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 29.09.2015 ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം മാഞ്ഞൂര്‍ ഉള്‍പ്പെടെ 7 പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. 08.01.2016 ലെ വിജ്ഞാപന പ്രകാരം മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍ അധികാര പരിധി നിര്‍ണ്ണയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് ആവശ്യമായ അംഗബലം അനുവദിച്ചിരുന്നില്ല. നിര്‍ദ്ദിഷ്ട മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്റെ അധികാര പരിധി പുനര്‍നിര്‍ണ്ണയം ചെയ്യുന്നതിനും ആവശ്യമായ അംഗബലം അനുവദിക്കുന്നതിനുമായി സംസ്ഥാന പോലീസ് മേധാവി സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച ശേഷം ആവശ്യമായ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി മറുപടിയില്‍ ചൂണ്ടിക്കാട്ടി.
കുറുപ്പ ന്തറ കേന്ദ്രമായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തനമാരംഭിക്കണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു. വിസ്തൃതമായ അധികാര പരിധിമൂലം ഭരണനിര്‍വ്വഹണത്തില്‍ പ്രയാസപ്പെടുന്ന കടുത്തുരുത്തി പോലീസ് സ്റ്റേഷന്റെ പരിധി വിഭജിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  21 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  21 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  21 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  21 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  21 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  21 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  21 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  21 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  21 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  21 days ago