ബജറ്റ്: നികുതി പിരിക്കാന്‍ മന്ത്രിയുടെ ഒന്‍പതു തന്ത്രങ്ങള്‍
തിരുവനന്തപുരം: നികുതി പിരിവ് ഉര്‍ജിതമാക്കിയും നികുതിക്കുപുറമെ ധനം സമാഹരിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തിയുമുള്ള ജനപ്രിയ വാഗ്ദാനങ്ങള്‍ അടങ്ങിയ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്.
നികുതി പിരിവ് ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഒന്‍പതിന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് പ്രധാനം.
അഴിമതി നിര്‍മാര്‍ജനം
കൂടുതല്‍ വ്യാപാരികളെ നികുതി വലയത്തില്‍ കൊണ്ടുവരിക
യുക്തി സഹമായ നികുതിനിരക്ക്
സാങ്കേതിക നവീകരണം
ഊര്‍ജിത ഉദ്യോഗസ്ഥ പരിശീലനം
ഇന്റേണല്‍ ഓഡിറ്റ് ശക്തിപ്പെടുത്തുക
നിയമ നടപടികള്‍, റവന്യു റിക്കവറി വേഗത വര്‍ധിപ്പിക്കല്‍
വ്യാപാരി സൗഹൃദ സമീപനം
ഉപഭോക്തൃ വ്യാപാരി ബോധവല്‍ക്കരണം എന്നിവയാണവ.
ജി.എസ്.ടി വന്നാലും കേരളത്തിലെ ചെക്ക് പോസ്റ്റുകള്‍ തുടരുമെന്നും എന്നാല്‍ അവ ഡേറ്റാ കളക്ഷന്‍ ഫെസിലിറ്റെഷന്‍ സെന്ററുകളായിരിക്കുമെന്നും ബജറ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."