പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കാന്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥലമില്ല
ചങ്ങനാശേരി: വിവിധ കേസുകള്‍ളിലായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഉള്‍ക്കോള്ളാന്‍ കഴിയാതെ വന്നതോടെ റോഡരികില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്കിനും കാരണമാകുന്നതായും പരാതി.
ചങ്ങനാശേരി, ത്യക്കോടിത്താനം, ചിങ്ങവനം സ്റ്റേഷനുകളിലെ മുന്നില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളാണ് പൊലീസിനും യാത്രക്കാര്‍ക്കും ഒരുപോലെ തലവേദനയാകുന്നത്.തിരക്കെറിയ മാര്‍ക്കറ്റ് റോഡിലുള്ള ചങ്ങനാശേരി സ്റ്റേഷനു മുന്നില്‍ ടെമ്പോ വാനുകള്‍ ഉള്‍പ്പെടെയുള്ളവ കിടക്കാന്‍ തുടങ്ങിയിട്ടു മാസങ്ങളായി. കടകളുടെ പരസ്യബോര്‍ഡുകള്‍ വയ്ക്കാനുള്ള ഇടമായി ഇത്തരം വാഹനങ്ങള്‍ മാറിക്കഴിഞ്ഞു.
മെത്രാപ്പൊലീത്തന്‍ പള്ളിയുടെ മുന്നിലൂടെയുള്ള വഴീയിലൂടെ മാര്‍ക്കറ്റ് റോഡിലേക്കു പോകുന്ന വാഹനങ്ങള്‍ക്ക് ഇതു തടസ്സമുണ്ടാക്കുന്നുണ്ട്. റോഡിനുവീതി കുറവായതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.സ്ഥലപരിമിധിയുള്ളതിനാല്‍ പൊലീസ് ഇക്കാര്യത്തില്‍ നിസ്സഹാരാണ്.കേസുകളില്‍ ഉള്‍പ്പെട്ടു കിടക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കുമെന്നു മാസങ്ങള്‍ക്കു മുമ്പു നടന്ന യോഗത്തില്‍ തീരുമാനമുണ്ടായെങ്കിലും പ്രാവര്‍ത്തികമായില്ല.കുന്നുംപുറത്തുള്ള ത്യക്കോടിത്താനം സ്റ്റേഷനിലെ അവസ്ഥയും വ്യത്യസ്തമല്ല. പായിപ്പാട് റോഡിലേക്കുള്ള ഇറക്കത്തില്‍ ഇരുചക്രവാഹങ്ങള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിക്കാന്‍ അപകടങ്ങള്‍ വിളിച്ചുവരുത്താന്‍ സാധ്യതയുണ്ട്.
ദിവസവും നൂറൂകണക്കിന് വാഹനങ്ങള്‍ ഈ വഴി ചീറിപ്പാഞ്ഞു പോകുന്നുണ്ട്.ചെറിയ അശ്രദ്ധപോലും വന്‍ ദുരന്തത്തിനുകാരണമാകും.സ്ഥലപരിമിതി ഏറെയുള്ള ത്യക്കോടിത്താനം സ്റ്റേഷനില്‍ പൊലീസ് വാഹനങ്ങള്‍പോലും റോഡരികില്‍ പാര്‍ക്ക് ചെയ്യെണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്.എംസി റോഡിനു വീതി കൂട്ടിയതോടെ വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനു കൂടുതല്‍ സ്ഥലം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ചിങ്ങവനം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍.എന്നാല്‍ എംസി റോഡില്‍ അപകടങ്ങളില്‍പെടുന്ന ബസുകളും ലോറികളും ഇടുന്നതോടെ ഇവിടെയും സ്ഥലമില്ലാതാകും.കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങളെ സംബന്ധിച്ചും തീര്‍പ്പാക്കുന്നതിനു മാസങ്ങളും വര്‍ഷങ്ങളും എടുക്കാറുണ്ട്.
ഇക്കാലമെല്ലാം മഴയും വെയിലുമേറ്റു കിടക്കുന്ന വാഹനങ്ങള്‍ തുരുമ്പിച്ചു നശിക്കുകയാണ്.കേസില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ സൂക്ഷിക്കേണ്ട ബാധ്യതയുള്ളതിനാല്‍ ഇവ സ്റ്റേഷന്‍ പരീസരത്ത് തന്നെ സൂക്ഷിക്കേണ്ട ഗതികേടിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."