സൂര്യാതപം: ജാഗ്രതപാലിക്കണം
കല്‍പ്പറ്റ: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും കൂടുവാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലുള്ളതിനാല്‍ സൂര്യാതപം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത ലഘൂകരണ അതോറിറ്റി അറിയിച്ചു.
പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. തൊഴിലാളികള്‍ക്ക് സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ച ലേബര്‍ കമ്മിഷണറുടെ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.
ലക്ഷണങ്ങള്‍
ശരീരോഷ്മാവ് 104 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കൂടുതല്‍ ഉയരുക, ചര്‍മം വരണ്ടുപോവുക, ശ്വസനപ്രക്രിയ സാവധാനമാവുക, മാനസിക പിരിമുറുക്കം, തലവേദന, മസില്‍പിടിത്തം, കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗലക്ഷണം, ബോധക്ഷയം, ഓക്കാനം, കുറഞ്ഞ-കൂടിയ നാടീമിടിപ്പ്, അസാധാരണമായ വിയര്‍പ്പ്, മന്ദത, മൂത്രം കടുത്ത മഞ്ഞനിറമാവുക, വയറിളക്കം,ചര്‍മം ചുവന്നുതടിക്കുക, പൊള്ളലേല്‍ക്കുക.
പ്രതിരോധ മാര്‍ഗങ്ങള്‍
കടുത്ത ചൂടിനോട് ദീര്‍ഘനേരം ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക, കഫീന്‍, മദ്യം മുതലാവ ഒഴിവാക്കുക, സണ്‍ഗ്ലാസുകള്‍, കുട എന്നിവ ഉപയോഗിക്കുക, നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കരുതുക, അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക, സൂര്യാഘാതമേറ്റാല്‍ രോഗിയെ തറയിലോ കട്ടിലിലോ കിടത്തുക.
ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ നല്‍കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."