ഇതര സംസ്ഥാനത്തുള്ള മലയാളികളെ തിരിച്ചെത്തിക്കാന്‍ സഹായം: കെ.പി.സി.സിയെ പരിഹസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത കെ.പി.സി.സിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ ചെലവ് വഹിച്ചാല്‍ എന്താകുമെന്ന് വരുന്നവര്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നാടിന് ഒരുപാട് അനുഭവങ്ങളുണ്ടെന്നും സൂചിപ്പിച്ചു.
നമുക്ക് ഒരുപാട് അനുഭവങ്ങളുണ്ട്. അതിലേക്ക് കടക്കാതിരിക്കുന്നതാണ് നല്ലത്. അവരുടെ വാഗ്ദത്തങ്ങള്‍ ഒരുപാട് നാട്ടിലുണ്ട്. അതില്‍ എന്തൊക്കെയാണ് നടപ്പിലാക്കിയതെന്ന് അവര്‍തന്നെ ആലോചിച്ചു നോക്കിയാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരായ അഴിമതി ആരോപണങ്ങള്‍ പ്രത്യേക മാനസികാവസ്ഥയിലുള്ളതാണെന്നും അത് തിരുത്തണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഒന്നായി ശ്രമിച്ചാല്‍ പല പുതിയ കാര്യങ്ങള്‍ക്കും കഴിയും. അത് നാടിനാകെ ഗുണകരമാണ്. കൊവിഡ് പലകാര്യങ്ങളിലും പുതിയ ശീലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത്തരത്തില്‍ ഒരു പുതിയ ശീലത്തിലേക്ക് നാം എത്തണം. വിവാദങ്ങളില്‍ മാത്രം സുഖം കാണുന്ന ഒരുകൂട്ടരുണ്ട്. എന്തുവന്നാലും നാടിന്റേതായി കാണാതെ ഏതോ ഒരു കൂട്ടരുടെ മെച്ചപ്പെടലായിപ്പോകും എന്ന പ്രത്യേക മാനസികാവസ്ഥയുള്ളവരുണ്ട്. അവര്‍ ആ മാനസികാവസ്ഥ തിരുത്തണം.
പ്രയാസങ്ങള്‍ക്കിടെ നാടിന്റെ വികസനം ഉറപ്പുവരുത്തുന്നതിനുള്ള ബദല്‍ മാര്‍ഗത്തിന്റെ ഭാഗമായാണ് കിഫ്ബി ശക്തിപ്പെടുത്തിയത്. ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തല സൗകര്യ വികസന കാര്യങ്ങളില്‍ കിഫ്ബിയുടെ ഫണ്ട് ചെലവഴിച്ചത് അനുഭവത്തിലുള്ള കാര്യങ്ങളാണ്. ചിലരുടെ പ്രത്യേക മാനസികാവസ്ഥ വച്ച് അതിനെ വിവാദത്തിലാക്കുന്നു. കിഫ്ബിയെ പറ്റി ചില കേന്ദ്രങ്ങള്‍ തെറ്റായ പ്രചാരണങ്ങളുമായി വരുന്നുണ്ടെന്ന് സര്‍ക്കാരിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. അത് പ്രത്യേക ഉദ്ദേശ്യത്തോടെയുള്ളതാണ്.
നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കലാണിത്. നാടിന്റെ വികസനത്തിനുള്ള കിഫ്ബിയില്‍ യോഗ്യരായ ആളുകള്‍ വേണം. യോഗ്യതയും കാര്യപ്രാപ്തിയുമുള്ളവര്‍ക്ക് അതിനനുസരിച്ച് ശമ്പളം കൊടുക്കണം. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അതിലെല്ലാം ഖേദിക്കാനല്ലാതെ ഒന്നും ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."