മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് 961 കോടി
തിരുവനന്തപുരം: സംസ്ഥാനം നേരിട്ട രണ്ടു പ്രളയങ്ങളില്‍ തകര്‍ന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ വരുന്നതുമായ റോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി എന്ന പുതിയ പദ്ധതി നടപ്പാക്കുന്നതിനായി തുക അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് ഇതിനായി 961.26 കോടി രൂപ അനുവദിച്ചിരിക്കുന്നത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടാത്ത റോഡുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ വരുന്ന 2011 പ്രവൃത്തികള്‍ക്ക് 354,59,31,290 കോടി രൂപ വിനിയോഗിക്കുന്നതിനുള്ള ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ വരുന്ന 2,118 പ്രവൃത്തികളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.
388,43,09,000 കോടി രൂപ രണ്ടാം ഘട്ടത്തില്‍ വിനിയോഗിക്കുന്നതിനും ഉത്തരവായി. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയാണ് പദ്ധതി നിര്‍വഹണം നടത്തേണ്ടത്. രണ്ടു വര്‍ഷത്തേക്ക് റോഡുകളുടെ പരിപാലനം ഉള്‍പ്പെടെയുള്ളതാണ് ടെണ്ടര്‍ വ്യവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."