HOME
DETAILS
MAL
അഞ്ചുപേര്‍ക്ക് കൊവിഡെന്ന് വ്യാജ വാര്‍ത്ത; ആര്.എസ്.എസുകാരന് അറസ്റ്റില്‍
backup
May 05 2020 | 03:05 AM
വൈക്കം: കോട്ടയം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ആര്.എസ്.എസ് പ്രവര്ത്തകന് അറസ്റ്റില്‍.ഫേസ്ബുക്കിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് കേസെടുത്ത പൊലിസ് ആര്.എസ്.എസ് പ്രവര്‍ത്തകനായ വല്ലകം പടിഞ്ഞാറേക്കര പുതുക്കാട്ടില്‍ രജീഷി(42) നെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജവാര്‍ത്ത ഇയാള്‍ ഫേസ് സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നവമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു.
ഇന്നലെ രാവിലെ വല്ലകത്ത് വീടിനു സമീപത്തു നിന്നാണ് ഇയാളെ വൈക്കം പൊലിസ് സബ് ഇന്‍സ്പെക്ടര്‍ ആര്. രാജേഷ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."