കരയിലടിഞ്ഞ മണ്ണുമാന്തി കപ്പല്‍ നീക്കാന്‍ നടപടി വേണം: പ്രേമചന്ദ്രന്
കൊല്ലം: മണ്ണുമാന്തി കപ്പല്‍ തീരത്ത് അടിഞ്ഞതു മൂലമുണ്ടായ കടലാക്രമണത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തിര സഹായം എത്തിക്കണമെന്നും കപ്പല്‍ നീക്കം ചെയ്യാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.
മുണ്ടയ്ക്കലില്‍ കപ്പല്‍ തീരത്ത് അടുത്ത പ്രദേശം എം.പി. സന്ദര്‍ശിച്ചു. കപ്പല്‍ തീരത്ത് അടിഞ്ഞതു മൂലം കാക്കതോട്, കച്ചികടവ്, മുണ്ടയ്ക്കല്‍ പാപനാശം തുടങ്ങി പ്രദേശങ്ങള്‍ ശക്തമായ കടലാക്രമണത്തിന് വിധേയമായി. അടിയന്തിരമായി കപ്പല്‍ മാറ്റിയില്ലെങ്കില്‍ തീരദേശ റോഡ് പൂര്‍ണ്ണമായും തകരും. തീരദേശത്തെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ തകര്‍ച്ച വലിയ ദുരന്തത്തിന് വഴിയൊരുക്കും. തീരസംരക്ഷണത്തിനായി കാക്കത്തോപ്പ്, കച്ചികടവ്, മുണ്ടയ്ക്കല്‍ പാപനാശം തുടങ്ങിയ സ്ഥലങ്ങളില്‍ പുലിമുട്ട് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
എം.പിയോടൊപ്പം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപിനാഥന്, മുന്‍ കൗണ്‍സിലര്‍മാരായ ആര്. രാജ്മോഹന്‍, എസ്. സുരേഷ് ബാബു, എന്‍. പ്രകാശ്, അനില്‍ കുമാര്‍, രാജീവന്, ബിജുവെടിക്കുന്ന്, പ്രഫുല്ലചന്ദ്രഘോഷ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."