മൃഗസംരക്ഷണ വകുപ്പില്‍ സമാനതകളില്ലാത്ത വികസനം: മന്ത്രി
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനങ്ങളെല്ലാം മികവുറ്റതാണെന്നും സമാനതകളില്ലാത്ത വികസനങ്ങളാണു വകുപ്പില്‍ നടക്കുന്നതെന്നും മന്ത്രി കെ. രാജു. പാലോട് സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സയന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസിന്റെ ഭാഗമായി വന്യജീവികളിലെ രോഗനിര്‍ണയത്തിനും പഠനത്തിനും ഗവേഷണത്തിനുമായി സജ്ജമാക്കിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്ഥാപനമാണു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സയന്‍സസ്.
മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു പകരാനിടയുള്ള രോഗങ്ങളെ നേരത്തെ കണ്ടെത്തി ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാന്‍ സെന്ററിനു കഴിയും. മൃഗങ്ങളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള സൗകര്യവും സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് സയന്‍സില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും സിയാഡ് ക്രോണിക്കിള്‍ എന്ന പുസ്തകത്തിന്റെയും പ്രകാശനവും വൈല്‍ഡ് ലൈഫ് മ്യൂസിയം, ഇ-ഓഫിസ് ആന്‍ഡ് വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷനായി.
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രന്‍, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പി.കെ സദാനന്ദന്‍, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."