കളഞ്ഞുകിട്ടിയ പണവും രേഖകളും തിരികെ നല്കി യുവാവിന്റെ മാതൃക
കോവളം: കളഞ്ഞുകിട്ടിയ 12,000 രൂപയും രേഖകളുമടങ്ങിയ പഴ്സും വിദേശ വിനോദസഞ്ചാരിക്കു തിരികെ നല്കിയ യുവാവ് മാതൃകയായി. കോവളത്ത് വിനോദ സഞ്ചാരത്തിനെത്തിയ റഷ്യക്കാരി ലിയുഡ്മില ഇട്രിനോവയുടെ പണവും രേഖകളും അടങ്ങിയ പഴ്സാണു നഷ്ടമായത്. വിഴിഞ്ഞം സ്വദേശി സെയ്ദാലിക്കാണു പഴ്സും രേഖയും കളഞ്ഞുകിട്ടിയത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണു റഷ്യക്കാരിയുടെ പഴ്സും പണവും തീരത്ത് നഷ്ടപ്പെട്ടത്. ബീച്ചില്‍ കുടയും കട്ടിലും വാടകയ്ക്കു നല്കുന്ന സെയ്ദാലിക്ക് ആറോടെ കടപ്പുറത്തെ മണലില്‍ നിന്ന് ഇവ ലഭിച്ചു. ഉടനെ സുഹൃത്തുക്കളെ വിവരമറിയിച്ചു. രാത്രി ഏഴോടെ ആരുമെത്താത്തതിനെ തുടര്‍ന്ന് പഴ്സു ം പണവും പൊലിസിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഇട്രിനോവ തീരത്തെ ടൂറിസം പൊലിസ് എയ്ഡ് പോസ്റ്റിലെത്തിയത്. പരാതി സ്വീകരിച്ച് അന്വേഷണത്തിനിറങ്ങിയ ടൂറിസം പൊലിസിനു സെയ്ദാലിയുടെ സുഹൃത്തുക്കള്‍ വിവരം കൈമാറി. തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞതോടെ സ്ഥലത്തെത്തിയ സെയ്ദാലി ടൂറിസം എയ്ഡ് പോസ്റ്റിലെത്തി രേഖകളടങ്ങിയ പഴ്സും പണവും റഷ്യന്‍ വനിതക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."