പൊതു ജനവായനശാലയില്‍ ഇ വിജ്ഞാന സേവന കേന്ദ്രം ആരംഭിച്ചു
ഒറ്റപ്പാലം: ഇ വിജ്ഞാന സേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. തോട്ടക്കര അരിയൂര്‍ തെക്കുമുറി പൊതു ജന വായനശാലയിലാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ ഇ വിജ്ഞാന സേവന കേന്ദ്രം ആരംഭിച്ചത്. കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സി.അംഗം പി.കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ കരുണാകരന്‍ അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സേവന കേന്ദ്രം കൂടിയാണിത്. ഇന്റര്‍നെറ്റ് സേവനങ്ങളെ കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയ നിവാരണത്തിനും,ജന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ രജിസ്ട്രഷന്‍, ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഫുഡ് ലൈസന്‍സ്. തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് ,യൂനിവേഴ്‌സിറ്റി അപേക്ഷകള്‍, മോട്ടോര്‍ വെഹിക്കിള്‍ സേവനങ്ങള്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഡിജിറ്റല്‍ സിഗ് നേച്ചര്‍, വ്യാപാരികള്‍ക്കാവശ്യമായ ജി.എസ്.ടി ,പി .എസ്.സി രജിസ്‌ട്രേഷന്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, ലേബര്‍ രജിസ്‌ട്രേഷന്‍ എന്നീ സേവനങ്ങളും ഇതോടെ വായനശാലയില്‍ ലഭ്യമാകും. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍ സൗജന്യമായി ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാമെന്നും ,പുസ്തകം വായിക്കാന്‍ അംഗങ്ങള്‍ക്ക് സൗജന്യമായി ഇ ലൈബ്രറി സേവനവും, വായനക്കായി പുസ്തകങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്ന മൊബൈല്‍ ലൈബ്രറിയുടെ സേവനവും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. വായനശാല സെക്രട്ടറിയും നഗരസഭ കൗണ്‍സിലര്‍ കൂടിയുമായ ടി.പി പ്രദീപ് കുമാര്‍ സ്വാഗതം പറഞ്ഞു.ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി സി വിജയന്‍ ,ഹരിസൂദനന്‍ കല്യാണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."