ദേശസാല്‍കൃത ബാങ്കുകളുടെ ജനദ്രോഹ നയങ്ങള്‍ അവസാനിപ്പിക്കണം: യൂത്ത് ഫ്രണ്ട് (എം)
കോട്ടയം: ദേശസാല്‍കൃത ബാങ്കുകളുടെ ജനദ്രോഹ നയങ്ങള്‍ തിരുത്തണമെന്നും, ഇടപാടുകാരെ കൊള്ളയടിക്കുന്ന ബാങ്കുകളുടെ നടപടി പിന്‍വലിക്കണമെന്നും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സഹായങ്ങളും,ആനുകൂല്യങ്ങളും ബാങ്ക് ഇടപാടിലൂടെ നല്‍കുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവരുടെ കീശ കാലിയാക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. വിജയ് മല്യയെ പോലുള്ള വന്‍കിട കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടങ്ങള്‍ ബാങ്കുകള്‍ എഴുതിത്തള്ളുന്നതിനു പുറമേ ഇല്ലാത്ത സേവനങ്ങളുടെ പേരില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന നിലപാടില്‍ പ്രതിഷേധിച്ച് കേരളാ യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധി പ്രതിമയ്ക്കു മുന്പില് നടത്തിയ പ്രതിഷേധ സമരപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം അധ്യക്ഷനായ യോഗത്തില്‍ ജയ്സന് ജോസഫ്, സുമേഷ് ആന്‍ഡ്രൂസ്,ജോര്ഡിന്കിഴക്കേത്തലയ്ക്കല്,ജോജികുറത്തിയാടന്,ഗൗതം എന്‍.നായര്‍,സജി തടത്തില്‍ ,രണ്‍ദീപ്.ജി.നായര്‍, ജോയി.സി.കാപ്പന് ജോളി മടുക്കക്കുഴി,ഷെയിന്ജോസഫ്,കുഞ്ഞുമോന് മാടപ്പാട്ട്,സിജോ പ്ലാത്തോട്ടം,ജാന്‍സ് വയലിക്കുന്നേല്‍,ശ്രീകാന്ത്.എസ്.ബാബു,സിജോ മേലാകുന്നം,ജിജോ കാവാലം,സോജന് വിളങ്ങാട്ട്,ലിറ്റോ പാറേക്കാട്ടില്‍,റിജേഷ് കാഞ്ഞിരത്തുംമൂട്ടില്‍,സിബി വെങ്ങല്ലൂര്‍,ഷിജോ ഗോപാലന്,റോഷന് പുല്ലുകാലാ,പ്രതീഷ് പട്ടിത്താനം,ക്രിസ്റ്റിന് ഷാജു,റെനിറ്റോ താന്നിക്കല്‍,വിഷ്ണു പ്രസന്നന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."