വീട്ടില്‍ കുട്ടികള്‍ക്കായി ഗ്രന്ഥശാല നിര്‍മിച്ച് കുട്ടി മാഷ് അബ്ദുല്ല കരിപ്പമണ്ണ
ശ്രീകൃഷ്ണപുരം: മുത്തശ്ശി കഥകള്‍, നാടോടി കഥകള്‍ , ശാസ്ത്ര കഥകള്‍, ജീവ ചരിത്രം തുടങ്ങി മുന്‍ നിര പ്രസാധകന്മാര്‍ പ്രസിദ്ധീകരിച്ച നിരവധി പുസ്തകങ്ങള്‍ ഉള്ള വായനശാല സ്വന്തം വീടിന്റെ മുകളില്‍ തയ്യാറാക്കിയിരിക്കുകയാണ് കഥാകാരനായ കെ.എന്‍ കുട്ടി എന്ന തൂലിക നാമമുള്ള കുണ്ടുവന്‍പാടം കുണ്ടുവീട്ടില്‍ നാരായണന്‍കുട്ടി. കടമ്പഴിപ്പുറം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ഹിന്ദി അധ്യാപകനായ ഇദ്ദേഹം 2016 മാര്‍ച്ചില്‍ ആണ് വീടിന്റെ മുകളില്‍ ഗ്രന്ഥശാല ആരംഭിച്ചത്.തൂലിക എന്ന നാമമുള്ള ലൈബ്രറിയില്‍ 1000 ന് മുകളില്‍ പുസ്തക ശേഖരം ഉണ്ട്.അധ്യാപന ജോലി കഴിഞ്ഞു ദിവസവും ഗ്രന്ഥശാലയില്‍ വരുന്ന കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കും.
ചെണ്ട കലാകാരനായ അച്ഛന്‍ അയ്യപ്പനില്‍ നിന്നാണ് കഥകള്‍ കേട്ട് വളര്‍ന്നത്. അങ്ങനെയാണ് കുട്ടി കഥകളും കവിതകളും എഴുതാനുള്ള പ്രേരണ ഉണ്ടായത്. പ്രമുഖ ബാലമാസികകള്‍ക്കും പ്രസാധകര്‍ക്കും കഥകള്‍ എഴുതിയ ഇദ്ദേഹത്തിന്റെ ഗുരു എഴുത്തുകാരനായ ടി.സി ജോണ്‍ ആണെന്ന് ഓര്‍ക്കുന്നു. ആറ് പുസ്തകങ്ങള്‍ സര്‍വ ശിക്ഷ അഭിയാന്‍ കുട്ടികളുടെ അധിക വായനക്ക് തെരെഞ്ഞെടുത്തു. അധ്യാപക കലാ സാഹിത്യ സമിതി അവാര്‍ഡ്. അംബേദ്കര്‍ ഫെല്ലോഷിപ്, ഓള്‍ ഇന്ത്യ ടീച്ചേഴ്‌സ് ഫെഡറേഷന്‍ ഗുരു ശ്രേഷ്ഠ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പുല്ലുണ്ടാശ്ശേരി എ.എല്‍.പി സ്‌കൂള്‍ അധ്യാപിക രാജിയാണ് ഭാര്യ. ഐശ്വര്യ,ആര്യ എന്നിവര്‍ മക്കള്‍ ആണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."