സമസ്ത; ജില്ലാതല ഇസ്‌ലാമിക കലാമേള നടത്തി
ചങ്ങനാശ്ശേരി: സമസ്ത കേരള ജം ഇയ്യത്തൂല്‍ മുഅല്ലിമീന്‍ മദ്‌റസ വിദ്യാര്‍ഥികളുടെ ജില്ലാതല കലാമേള പഴയ പള്ളി ജുമാ മസ്ജിദില്‍ നടന്നു. രാവിലെ ചങ്ങനാശേരി പഴയപള്ളിയിലെ തങ്ങള്‍മാരുടെ ഖബറിടത്തില്‍ നടക്കുന്ന കൂട്ട സിയാറത്തിന് ശേഷം ജമാ അത്ത് പ്രസിഡന്റ് ഹാജി എസ്.എം. ഫുവാദ് പതാക ഉയര്‍ത്തി. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
വൈകുന്നേരം സമാപന സമ്മേളനം സി.എഫ്. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാന്‍ ഹാജി എസ്.എം ഫുവാദ് അധ്യക്ഷനായി. ചീഫ് ഇമാം ജനാബ് സിറാജുദ്ദീന്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷന്‍ സെബാസ്റ്റിയന്‍ മാത്യു മണമേല്‍ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ജനാബ് ഒ.എം. ഷെരീഫ് ദാരിമി, ജനാബ് അബ്ദുള്‍ റഹിം മുസിലിയാര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പൊതു പരീക്ഷകിളല്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് തിരുനക്കര പുത്തന്‍പള്ളി ചീഫ് ഇമാം ജനാബ് മഅ്മൂന്‍ ഹുദവി അവാര്‍ഡുകള്‍ വിതരണം ചെയ്തു. സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി, തലയോലപ്പറമ്പ് മുഹ്‌യിദ്ധീന്‍ ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുര്‍ റഹീം മുസ്‌ലിയാര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
സി. മുഹ്‌യിദ്ധീന്‍ ബാഖവി ,മുഹമ്മദ് ഹാരിസ്, കെ.എ ഷെരീഫ്കുട്ടി ഹാജി, മുഹമ്മദ് ഹാരിസ്,മുഹമ്മദ് അലി അല്‍കാശിമി, മാഹീന്‍ അബൂബക്കര്‍ ഫൈസി,എ.എസ്.എം ലബ്ബ, അസ്ഹറുദ്ദീന്‍ നിസാമി, കുഞ്ഞ് മൊയ്തീന്‍ മുസ്‌ലിയാര്‍, മുഹമ്മദ് ബശീര്‍ അല്‍ഖാസിമി, കെ.എ അബ്ദുല്‍ ഖാദിര്‍ കൊച്ച് കാഞ്ഞിരം, പി.എച്ച് താജുദ്ദീന്‍, അലി മദനി, മുസ്തഫ സുഹ്‌രി, സക്കീര്‍ ഹുസൈന്‍ മൗലവി, ടി.പി ഷാജഹാന്‍, വി.പി സുബൈര്‍ മൗലവി, ഹക്കീം പാറയില്‍ സംസാരിച്ചു.
ഇവിടെ വിജയികളായ വിദ്യാര്‍ഥികള്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മെയ് 12,13 ന് കാസര്‍കോട് നടക്കുന്ന സംസ്ഥാന കലാമേളയില്‍ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കോട്ടയം,തലയോലപ്പറമ്പ്, ഈരാറ്റുപേട്ട, ചങ്ങനാശേരി തുടങ്ങിയ മേഖലകളിലെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ നിന്നും മേഖലാതല മത്സരങ്ങളില്‍ വിജയികളായവരാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."