കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ബോണ്‍ ഗ്രാഫ്റ്റ് ശസ്ത്രക്രിയ വിജയകരം
കുറ്റ്യാടി: മെഡിക്കല്‍ കോളജ് ഉള്‍പ്പടെ ആധുനിക സൗകര്യങ്ങളും സജ്ജീകരണങ്ങളുമുള്ള ആശുപത്രികളില്‍ മാത്രം നടത്തുന്ന ബോണ്‍ ഗ്രാഫ്റ്റ് ശസ്ത്രക്രിയ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
വീഴ്ചയില്‍ കാലിന്റെ തുടയെല്ലിന് ഗുരുതരമായി പരുക്കേല്‍ക്കുകയും വാരിയെല്ലിന് ക്ഷതം സംഭവിക്കുകയും ചെയ്ത പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ സ്വദേശിയും കണ്ണൂര്‍ സര്‍വകലാശാല പ്രൊഫഷനല്‍ അസിസ്റ്റന്റുമായ കെ.കെ പത്മനാഭനാണ് (48) ശസ്ത്രക്രിയയ്ക്ക് വിധേയനായത്.എല്ലു രോഗ വിദഗ്ദന് ഡോ: എം.ജ്യോതി പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് പത്മനാഭന് വീഴ്ചയില്‍ ഗുരുതരമായ പരുക്ക് പറ്റിയത്. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിദേയനായ ഇദ്ദേഹം നീണ്ട വിശ്രമത്തിന് ശേഷം ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം വീണ്ടും കാലില്‍ നിന്നും അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ എക്സറേ പരിശോധനയില്‍ കാലിലെ കമ്പി പൊട്ടിയതായി കാണപ്പെട്ടു.
തുടര്‍ന്ന് കുറ്റ്യാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ആശുപത്രിയിലെ പരിമിതമായ സൗകര്യത്തിനിടയിലും ആറ് മണിക്കൂര്‍ നീണ്ടുനിന്ന അതിസങ്കീര്‍ണമായ ബോണ്‍ ഗ്രാഫ്റ്റ് ശസ്ത്രക്രിയ ഡോക്ടര്‍ ജ്യോതി പ്രശാന്തിന്റെ നേതൃത്വത്തില്‍ വിജയകരമായി നടത്തുകയായിരുന്നു.
ശസ്ത്രക്രിയയില്‍ ഒടിഞ്ഞ കമ്പി പൂര്‍ണമായും നീക്കം ചെയ്യുകയും ബോണ്‍ ഗ്രാഫ്റ്റോടെ പുതിയ കമ്പി കാലില്‍ ഇടുകയും ചെയ്തു.
സ്വകാര്യ ആശുപത്രിയില്‍ ഒന്നര ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശസ്ത്രക്രിയ 25000 രൂപ ചെലവിലാണ് കുറ്റ്യാടിയില്‍ നിന്നും പൂര്‍ത്തിയാക്കിയതെന്ന് പത്മനാഭന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."