HOME
DETAILS
MAL
ചികിത്സാ ധനസഹായം വര്‍ധിപ്പിക്കണമെന്ന്
backup
April 08 2017 | 20:04 PM
കോട്ടയം: ബാര്‍ബര്‍-ബ്യൂട്ടീഷന് ക്ഷേമനിധി ബോര്‍ഡ് അടിയന്തരമായി പുനഃസംഘടിപ്പിക്കുകയും ക്ഷേമനിധി ബോര്‍ഡില്‍ നിന്നുമുള്ള മരണാന്തര സഹായവും ചികിത്സാ ധനസഹായവും വര്‍ധിപ്പിക്കുകയും വേണമെന്ന് കെ.എസ്.ബി.എ(കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ് അസോസിയേഷന്) കോട്ടയം ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ്പ്രസിഡന്റ് ടി.ജി.നാരായണന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.വി. മോഹനന് അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി എം.ഉമ്മര്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി എ.കെ.കുട്ടപ്പന്,വി.എസ്.തമ്പി,കെ.രവീന്ദ്രദാസ്,എം.സി.തങ്കമണി,കെ.സുരേഷ്കുമാര്‍,പി.കെ.സുരേന്ദ്രന്,എസ്. സാല്വന്. കെ.ജി.സജീവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."