HOME
DETAILS

പ്രവാസികളുടെ തിരിച്ചുവരവ്: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്

  
backup
May 05 2020 | 03:05 AM

pravassi-quarantine-cm-meeetin-conduct-today-due-to-discuss-quarantine-issue

തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ പ്രവാസികള്‍ സംസ്ഥാനത്ത് എത്തുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. രണ്ടു ലക്ഷത്തിലധികം ആളുകളെ സ്വീകരിക്കാനുള്ള സൗകര്യം ഇതിനോടകം തന്നെ ഒരുക്കിയിട്ടുണ്ട്. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നത്.

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പത്തുമണിക്ക് ചേരുന്ന യോഗത്തില്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുക്കും.പണം മുടക്കാന്‍ തയ്യാറുള്ള പ്രവാസികളെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചേക്കും.ചികില്‍സാ, ക്വാറന്റീന്‍ സൗകര്യങ്ങളൊരുക്കാന്‍ സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തും. ഇതിനായി ആശുപത്രി മാനേജ്‌മെന്റുകളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും.

അതത് രാജ്യങ്ങളില്‍ പരിശോധന നടത്തുമെങ്കിലും ഡിജിറ്റല്‍ പാസ് അടക്കമുള്ള സംവിധാനമൊരുക്കി കര്‍ശന നിരീക്ഷണം നടത്താനാണു സര്‍ക്കാര്‍ ശ്രമം.വിമാനത്താവളങ്ങളില്‍ പരിശോധന നടത്തി കൊവിഡ് കെയര്‍ ഹോമുകളിലെത്തിക്കുകയും, ഫലം നെഗറ്റീവ് ആയാല്‍ വീടുകളില്‍ ക്വാറന്റീന്‍ അനുവദിക്കുകയും ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

വീടുകളിലേക്ക് മടങ്ങാനുള്ള സ്വകാര്യ വാഹനത്തില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കുകയുള്ളു. കൂടാതെ വിമാനത്താവളം മുതല്‍ വീട് വരെ പൊലീസിന്റെ നിരീക്ഷണമുണ്ടാകും. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഡിവൈഎസ്പിമാര്‍ക്കായിരിക്കും നിരീക്ഷണ ചുമതല.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച 14 ദിവസം ക്വാറന്റീന് പുറമേ ഹൈറിസ്‌ക് മേഖലകളില്‍ നിന്നാണ് വരുന്നതെങ്കില്‍ 28 ദിവസം ക്വാറന്റീനില്‍ വിടുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.ഇവ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഇന്നത്തെ ഉന്നതതല യോഗത്തില്‍ ചര്‍ച്ചയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago
No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago
No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago