HOME
DETAILS

ധനുസ് പദ്ധതിക്ക് പേരാമ്പ്രയില്‍ തുടക്കം

  
backup
March 03 2019 | 05:03 AM

%e0%b4%a7%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa

പേരാമ്പ്ര: രാജ്യത്തെ മികവുറ്റ കോളജുകളില്‍ ബിരുദാനന്തര ബിരുദത്തിനു പ്രവേശനം നേടാന്‍ ബിരുദ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പരിശീലന പരിപാടി ധനുസ് പദ്ധതിക്കു പേരാമ്പ്രയില്‍ തുടക്കമായി.
സംസ്ഥാന സര്‍ക്കാരിന്റെ ആയിരംദിനാഘോഷത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ആയിരം പദ്ധതികളില്‍ ഒന്നായ ഇതിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും പേരാമ്പ്ര റീജിയനല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു പരിശീലന പരിപാടി ആരംഭിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലയിലാണ് നടപ്പിലാക്കുന്നതെന്നും താമസിയാതെ മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും ഉദ്ഘാടനവേളയില്‍ മന്ത്രി പറഞ്ഞു.
നാഷനല്‍ എംപ്ലോയ്‌മെന്റ് സര്‍വിസ് വകുപ്പ് ഉന്നതവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.പ്രവേശനപ്പരീക്ഷയുടെ മാര്‍ക്കിന്റെയും എസ്.എസ്.എല്‍.സി, പ്ലസ്ടുമാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 200 ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കുക.
ഇംഗ്ലിഷ്,കണക്ക്,സ്റ്റാറ്റിസ്റ്റിക്‌സ്,ബയോളജിക്കല്‍ സയന്‍സ്,എക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന നാല്‍പതുപേര്‍ക്കു വീതമാണ് പരിശീലനം.ഉന്നത നിലയിലുള്ള പഠനത്തിന് കായികാരോഗ്യത്തിനും മാനസികാരോഗ്യത്തിനുമുള്ള പ്രാധാന്യം വ്യക്തമാക്കുന്ന ക്ലാസുകളും നല്‍കും.സര്‍ക്കാര്‍ കോളജുകളിലെ വിദഗ്ധരായ അധ്യാപകരാണ് പരിശീലകര്‍.കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും പ്രവേശനം എന്നും മാര്‍ച്ച് അവസാനത്തോടെ തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കി ഏപ്രിലില്‍ പരിശീലന ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി അധ്യക്ഷയായ ചടങ്ങില്‍ റീജിയനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എംപ്ലോയ്‌മെന്റ്‌സ് മോഹന്‍ ലൂക്കോസ് സ്വാഗതവും ഡിവിഷനല്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ പി.ജെ.സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
'കരിയര്‍ പ്ലാനിങ് ബിരുദ പഠനത്തിനു ശേഷം'എന്ന വിഷയത്തില്‍ യുഎല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.ടി.പി.സേതുമാധവന്‍ ക്ലാസ് എടുത്തു.എംപ്ലോയ്്‌മെന്റ് ഓഫിസറും പേരാമ്പ്ര കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ മാനേജറുമായ പി.രാജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കൊളീജിയേറ്റ് എഡ്യുക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍.എല്‍.ബീന,പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന,പേരാമ്പ്ര വികസനമിഷന്‍ കണ്‍വീനര്‍ എം.കുഞ്ഞമ്മദ്, സികെജി ഗവ.കോളജ് പ്രിന്‍സിപ്പാള്‍ പ്രിയദര്‍ശന്‍ ആശംസകള്‍ നേര്‍ന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago