HOME
DETAILS

ഒളവണ്ണയിലെ അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ ഇളവുകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കും

  
backup
March 03 2019 | 05:03 AM

%e0%b4%92%e0%b4%b3%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d

പന്തീരാങ്കാവ്: കോഴിക്കോട് അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഒളവണ്ണ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ ഇളവിന് സര്‍ക്കാറിനെ സമീപിക്കാന്‍ ധാരണ. നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ശീറം സാംബ ശിവറാവു ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളുടേയും യോഗം വിളിച്ചത്. ഗ്രാമ പഞ്ചായത്ത് ഇളവ് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി സര്‍ക്കാറിന് അയക്കാനാണ് തീരുമാനം. പഞ്ചായത്തീരാജ് ചട്ടപ്രകാരം വാര്‍ഡ് തലത്തിലുണ്ടാകുന്ന സുപ്രധാന കാര്യങ്ങള്‍ അതാത് വാര്‍ഡുകളിലെ ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്ത് ജനങ്ങളുടെ അഭിപ്രായമാരായണമെന്നാണെങ്കിലും നിര്‍ദ്ദിഷ്ട അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിനെ കുറിച്ച് ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ചേര്‍ന്ന ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. കെട്ടിടാനുമതിക്കായി ഗ്രാമപഞ്ചായത്തോഫീസിലെത്തിയപ്പോഴാണ് പൊതുജനങ്ങള്‍ അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിനെ കുറിച്ച് അറിയുന്നത്. ഇതു സംബന്ധിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വരാജ് വിചാര്‍ സഭ ജനപ്രതിനിധികളെയും പൊതുജനങ്ങളെയും സംഘടിപ്പിച്ച് സംവാദം നടത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇടപെട്ടത്.
പദ്ധതിയുടെ ഭാഗമായി വ്യവസായ, വിദ്യാഭ്യാസ സോണുകളുള്‍പടെ 17 എണ്ണമാണ് ഒളവണ്ണക്ക് ബാധകമാക്കിയത്. ഓരോ ഭാഗത്തും അതാത് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ മാത്രമാണ് അനുവദിക്കുന്നത്. ഇത് സാധാരണക്കാര്‍ക്ക് വീട് നിര്‍മാണമുള്‍പ്പടെയുള്ള പ്രവര്‍ത്തികളെയാണ് ബാധിക്കുന്നത്. 3000 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനാണ് ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി സര്‍ക്കാറിന് അയക്കുക. പദ്ധതിയെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റാന്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടിട്ടുണ്ട്.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ പി.ജി വിനീഷ്, ഇ. രമണി, എം.എന്‍ വേണുഗോപാല്‍, ഷീന, കെ. സുഗതന്‍, എന്‍. മുരളീധരന്‍, വിനോദ് മേക്കോത്ത്, കെ.എസ്.അലവി, എം. ചിത്രാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago