പനി ബാധിത പ്രദേശങ്ങള്‍ ആരോഗ്യ വിഭാഗം സന്ദര്‍ശിച്ചു
കാസര്‍കോട്: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ 13-ാം വാര്‍ഡ് എന്നിവിടങ്ങളില്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പ് മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജിത രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. തൂങ്ങള്‍ എസ്.ടി കോളനിയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപില്‍ 32 പേര്‍ സംബന്ധിച്ചു. അയറോട്ട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാംപില്‍ 49 പേര്‍ ചികിത്സ തേടി. ഇതില്‍ ഒന്‍പതു പേര്‍ പനി ബാധിതരായിരുന്നു. ഡെങ്കിപ്പനി സംശയിക്കുന്ന രോഗികളെ എന്‍.എസ് 1 കാര്‍ഡ് ടെസ്റ്റിന് വിധേയരാക്കി.
പനി മെഡിക്കല്‍ ക്യാംപില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ എന്‍.പി രാജന്‍, പനത്തടി സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ സി സുകു എന്നിവര്‍ രോഗികളെ പരിശോധിച്ചു. മറ്റു മഴക്കാല രോഗങ്ങള്‍ക്കു മരുന്നു വിതരണവും നടത്തി.
നാല്‍പതോളം വരുന്ന ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, അയല്‍ക്കൂട്ടം, അയല്‍സഭാ, കര്‍ഷക സ്വയം സഹായ സംഘം, യുവജനസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന 220 ലധികം വരുന്ന സംഘം പനി ബാധിത പ്രദേശങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്തി. ഉറവിട നശീകരണം, നോട്ടിസ് വിതരണം, പനി ചികിത്സ, കൊതുക് കൂത്താടി നശീകരണം, ബോധവല്‍ക്കരണം പനി ബാധിത വീടുകളില്‍ വീട്ടിനുള്ളില്‍ കൊതുക് നശീകരണത്തിനായി മരുന്നു തളി തുടങ്ങിയവ നടത്തി.
കാസര്‍കോട് ഡി.വി.സി യൂനിറ്റിന്റെ നേതൃത്വത്തില്‍ ഫോഗിംഗ് നടത്തി. ഗൃഹ സന്ദര്‍ശനത്തിനും മെഡിക്കല്‍ ക്യാംപ്, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ വാര്‍ഡ് മെമ്പര്‍ കുഞ്ഞമ്പു, ജില്ലാ മാസ് മീഡിയ ഓഫിസര്‍ എം രാമചന്ദ്ര, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി കുഞ്ഞിക്കൃഷ്ണന്‍ നായര്‍, ജോണി പി ജോസ്, വേണുഗോപാലന്‍, രാജന്‍ കണിയറ, ഫാര്‍മസിസ്റ്റ് ജോണ്‍, ബിനോ കെ തോമസ്, ഷെര്‍ലി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ലോറിയും പാല്‍വണ്ടിയും കൂട്ടിയിടിച്ചു മൂന്നു പേര്‍ക്കു പരുക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."