HOME
DETAILS
MAL
കേരളത്തില്‍ മഴ തുടരും
backup
May 05 2020 | 04:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ മാസം എട്ടിന് ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ശക്തമായ കാറ്റുള്ളപ്പോള്‍ പുറത്തിറങ്ങരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അതേസമയം, ആന്‍ഡമാന്‍ കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അതേസ്ഥലത്ത് തന്നെ തുടരുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 120 മണിക്കൂര്‍ സമയം ഇത് കൂടുതല്‍ ശക്തിയാര്ജിക്കാനോ, ചുഴലിക്കാറ്റായി മാറാനോ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."