വനിതാ സഹകരണ സംഘങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും: മന്ത്രി കടകംപള്ളി
മുക്കം: സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കാരശ്ശേരി വനിതാ സഹകരണ സംഘത്തിന്റെ കാരമൂല ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വനിതാ സഹകരണ സംഘങ്ങളില്‍ ചുരുക്കം ചിലത് മാത്രമെ മികവ് പുലര്‍ത്തുന്നുള്ളു. ഈ സാഹചര്യത്തില്‍ സംഘങ്ങളെ ശാക്തീകരിക്കുന്നതിനും നവീകരിക്കുന്നതിനും പദ്ധതിക്ക് രൂപം നല്കാന് സര്‍ക്കാറിന് ആഗ്രഹമുണ്ട്. ഇതിനു വേണ്ടിയാണ് വിദഗ്ധ സമിതിയെ നിയോഗിക്കുക. ഏതു വെല്ലുവിളിയെയും നേരിടാന്‍ ഇന്ന് സഹകരണ മേഖലക്ക് കരുത്തുണ്ടെന്നും മന്ത്രി പറഞ്ഞു. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷനായി. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് സ്ട്രോങ് റൂമും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ് ഗൃഹോപകരണ വായ്പാമേളയും സഹകരണ സംഘം ജോ. രജിസ്ട്രാര്‍ ജനറല്‍ കെ. ഉദയഭാനു വായ്പാ പദ്ധതികളും ഉദ്ഘാടനം ചെയ്തു. ടി. വിശ്വനാഥന് ഉപഹാരം നല്കി. എന്‍.എം ഷീജ ആദ്യ നിക്ഷേപം സ്വീകരിച്ചു. സംഘം പ്രസിഡന്റ് പ്രസന്ന കുന്നേരി, സെക്രട്ടറി എ. സലീന, വി.പി ജമീല, എന്‍.കെ അബ്ദുറഹിമാന്, സി.കെ കാസിം, വി. ജയപ്രകാശ്, വി.എന്‍ ജംനാസ്, എം. ദിവ്യ, അഭിലാഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."