കൊവിഡ്-19: ഉപരോധങ്ങള്‍ക്കിടെയും മഹാമാരിയില്‍ നിന്ന് ഇറാന്‍ കരകയറുന്നു; നിയന്ത്രണങ്ങളോടെ പള്ളികള്‍ തുറന്നു
തെഹ്‌റാന്‍: നാലു ഭാഗത്തു നിന്നുള്ള ഉപരോധങ്ങള്‍ക്കിടെയും കൊവിഡില്‍ നിന്ന് ഇറാന്‍ തിരിച്ചു കയറുന്നു. ഇതേതുടര്‍ന്ന് രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കകിയിരിക്കുകയാണ്. കേസുകള്‍ വ്യാപകമായി കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള പള്ളികള്‍ തുറന്നു. എന്നാല്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമേ മാത്രമേ വിശ്വാസികളെ പള്ളിയില്‍ പ്രവേശിപ്പിക്കൂ. അര മണിക്കൂര്‍ മാത്രം പള്ളിയില്‍ പ്രാര്‍ഥനക്കായി ചെലവഴിക്കാം. പള്ളികളില്‍ ഭക്ഷണപാനീയങ്ങളും അനുവദനീയമല്ല.
ഇറാനില്‍ ഞായറാഴ്ച 74 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 55 ദിവസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. 24 മണിക്കൂറിനിടെ 1223 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
വൈറസിന്റെ തോത് കണക്കാക്കി രാജ്യത്തെ വിവിധ ഭാഗങ്ങള്‍ വെള്ള, മഞ്ഞ, ചുവപ്പ് എന്നീ മേഖലകളായി തിരിച്ചിട്ടുണ്ട്. വൈറസിനെ ചെറുക്കുന്നതില്‍ ഇറാന്‍ വിജയിച്ചതായി പ്രസിഡന്റ് ഹസന്‍ റൂഹാനി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."