ബഹുജന റാലിയില്‍ നുഴഞ്ഞുകയറി പ്രകോപനത്തിന് ശ്രമമെന്ന് ആക്ഷേപം
തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നഗരത്തില്‍ നടന്ന ബഹുജന റാലിയില്‍ ഒരുസംഘം നുഴഞ്ഞുകയറി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചതായി ആക്ഷേപം.
വൈദികരും കന്യാസ്ത്രീകളുമടക്കമുള്ളവര്‍ അണിനിരന്ന റാലി പൊലിസ് സ്‌റ്റേഷന് സമീപമെത്തിയപ്പോഴാണ് ഏതാനും പേര്‍ ഇടയില്‍ കയറി പൊലിസിനെതിരെ മുദ്രാവാക്യം മുഴക്കി പ്രകോപനത്തിന് മുതിര്‍ന്നത്. റാലിയില്‍ പങ്കെടുത്ത വിശ്വാസികളെ പൊലിസിനെതിരെ തിരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
സംഗതി വഷളാകുമെന്ന് തിരിച്ചറിഞ്ഞ് സംഘാടകരില്‍ ചിലര്‍ ചേര്‍ന്ന് ഇവരെ റാലിയില്‍ നിന്നും പുറന്തള്ളി. തൊടുപുഴ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ വിശ്വാസികളെ വിളിച്ചു ചേര്‍ത്ത ശേഷമായിരുന്നു റാലി ആരംഭിച്ചത്.
വെള്ളിയാഴ്ച അറസ്റ്റിലായ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എം.എസ് ശരത് അടക്കമുള്ള മൂന്നു വിദ്യാര്‍ഥിനേതാക്കള്‍ റിമാന്‍ഡിലാണ്. ന്യൂമാന്‍ കോളജ് സംഭവവുമായി ബന്ധപ്പെട്ട് മാനേജുമെന്റിന്റെ പരാതിപ്രകാരം നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."