മോര്‍ച്ചറിയുടെ പ്രവര്‍ത്തനം അവതാളത്തില്‍ സ്വകാര്യ ലാബുകരെ സഹായിക്കാനെന്ന് ആക്ഷേപം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറലാശുപത്രിയിലെ മോര്‍ച്ചറിയുടെ പ്രവര്‍ത്തനം കഴിഞ്ഞ ഏതാനും ആഴ്ചകളായി അവതാളത്തിലായിരിക്കുകയാണ്. മൃതശരീരം സൂക്ഷിക്കുന്ന ഫ്രീസര്‍ തകരാറിലായതാണ് ഇതിന് കരാണമായി പറയുന്നത്. ഫ്രീസറിന്റെ പ്രവര്‍ത്തനം നിലയ്ക്കാനുളള കാരണം എന്ത് എന്ന് കണ്ടെത്താനോ അത് പരിഹരിച്ച് പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനോ ബന്ധപ്പെട്ടവര്‍ തയാറാകാത്തത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. മോര്‍ച്ചറിയുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാത്തത് പ്രദേശത്തെ സ്വകാര്യ ലാബുകാരുടെ മൊബൈല്‍ മോര്‍ച്ചറിയ്ക്ക് ഓഡറുകള്‍ ലഭിക്കുന്നതിനു വേണ്ടിയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നിലവില്‍ ഒരു മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുന്നതിന് 150 രൂപയാണ് ആശുപത്രി വികസന സമിതി ഈടാക്കുന്നത്. എന്നാല്‍ സ്വകാര്യ ലാബുകള്‍ 4500 രൂപയാണ് ഇതിനായി ഒരു ദിവസം ഈടാക്കുന്നത്. ഇങ്ങനെ വാങ്ങുന്ന തുകയില്‍ ഒരു വിഹിതം ആശുപത്രിയിലെ ചില ജീവനക്കാരുടെ കൈകളില്‍ എത്തുമെന്നും സൂചനയുണ്ട്. ആശുപത്രിയിക്ക് സമീപത്തുള്ള സ്വകാര്യ ലാബുകാരെല്ലാം തന്നെ വാടകയ്ക്ക് മൊബൈല്‍ മോര്‍ച്ചറികള്‍ സജ്ജമാക്കിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയ്ക്ക് രണ്ട് ആംബുലന്‍സുകള്‍ സ്വന്തമായുണ്ടെങ്കിലും രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് കൊണ്ട് പോകാന്‍ ഉപയോഗിക്കാറില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്.
സ്വകാര്യ ആംബുലന്‍സുകളാണ് രോഗികള്‍ക്ക് ശരണം. ഇതിലേയ്ക്ക് ആശുപത്രിയിലെ ചില സെക്ക്യൂരിറ്റി ജീവനക്കാരുടെ സഹായവും സ്വകാര്യ ഏജന്‍സികള്‍ക്ക് ലഭിക്കുന്നതായി രോഗികളു ടെ ആശ്രിതര്‍ പറയുന്നു. രോഗികള്‍ക്കുണ്ടാകുന്ന ഈ ദുരവസ്ഥയ്ക്ക് മാറ്റം വരാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തര ജാഗ്രത പാലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."