അരലക്ഷം രൂപ വരെയുള്ള വായ്പ എഴുതിത്തള്ളല്‍ പൂര്‍ത്തീകരിച്ചു
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത അരലക്ഷം രൂപവരെയുള്ള വായ്പകളുടെ എഴുതിത്തള്ളല്‍ പൂര്‍ത്തീകരിച്ചു. കലക്ടറേറ്റിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള സെല്ലാണ് 50,000 രൂപ വരെയുള്ളവരുടെ വായ്പ എഴുതി തള്ളി ഫയല്‍ ക്ലോസ് ചെയ്തത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരിലുള്ള 678 വായ്പകളിലായി 1,20,31,949 രൂപയുടെ വായ്പയാണു തള്ളിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പേരിലെടുത്ത സഹകരണ ബാങ്കുകളിലെ 559 വായ്പകളും ദേശസാല്‍കൃത ബാങ്കുകളിലെ 119 വായ്പകളുമാണ് എഴുതി തള്ളിയിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പേരിലുള്ള മുഴുവന്‍ വായ്പയും എഴുതി തള്ളണമെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ അരലക്ഷം രൂപവരെയുള്ള വായ്പകള്‍ എഴുതി തള്ളാനാണ് സര്‍ക്കാര്‍ പണം അനുവദിച്ചിരുന്നത്.
മൂന്നു ലക്ഷം രൂപവരെയുള്ള വായ്പകള്‍ എഴുതി തള്ളണമെന്നു കാണിച്ചു സര്‍ക്കാറിനു നല്‍കിയ നിവേദനത്തിന് അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍. മൂന്നു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എത്രയുണ്ടെന്നതു സംബന്ധിച്ച് എന്‍ഡോസള്‍ഫാന്‍ സെല്‍ സംസ്ഥാന സര്‍ക്കാറിനു കണക്കു നല്‍കിയിട്ടുണ്ട്.
10നു എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയടക്കം പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ മൂന്നു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതി തള്ളുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സംഘടിപ്പിക്കുന്ന സ്‌പെഷല്‍ മെഡിക്കല്‍ ക്യാംപ് നടത്തുന്നതു സംബന്ധിച്ച തീരുമാനവും ഈ യോഗത്തിലുണ്ടാവും.
നിലവില്‍ ഡോക്ടര്‍മാരെ ലഭ്യമാകാത്തതിനാലാണ് സ്‌പെഷല്‍ മെഡിക്കല്‍ ക്യാംപ് നടത്താതിരിക്കുന്നത്. മുളിയാറില്‍ 28 ഏക്കറില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റ എസ്റ്റിമേറ്റും യോഗത്തില്‍ അംഗീകരിക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."