HOME
DETAILS
MAL
കേന്ദ്ര മന്ത്രി ആശുപത്രിയില്‍ കഴിയുന്ന ബി.ജെ.പി പ്രവര്‍ത്തകനെ സന്ദര്‍ശിച്ചു
backup
April 08 2017 | 20:04 PM
അടിമാലി: കയ്യേറ്റം പൊളിച്ചതുമായി ബന്ധപ്പെട്ടുണ്ടണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബി.ജെ.പി പ്രവര്‍ത്തകനെ കേന്ദ്ര മന്ത്രി സന്ദര്‍ശിച്ചു.
കേന്ദ്ര ഭക്ഷ്യ പൊതു വിതരണ സഹമന്തി സി.ആര് ചൗധരിയാണ് ബൈസണ്‍വാലി ചൊക്രമുടി സ്വദേശി മുട്ടുങ്കല്‍ ശശി(55) യെ സന്ദര്‍ശിച്ചത്. ചൊക്രമുടിയിലെ കയ്യേറ്റം റവന്യു സംഘം പൊളിച്ചതുമായി ബന്ധപ്പെട്ടുണ്ടണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഭവത്തില്‍ രാജാക്കാട് പൊലിസ് കേസെടുത്ത് അന്വഷണം നടക്കുന്നുണ്ടണ്ട്.
.കേന്ദ്ര മന്ത്രിയോടൊപ്പം ബി.ജെ.പി.ജില്ലാ പ്രസിഡന്റ് ബിനു.ജെ കൈമള്‍, ജനറല്‍ സെക്രട്ടറി സോജന് ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്റ് വി.എന്‍.സുരേഷ്, ഷാജി നെല്ലിപറമ്പില്‍ തുടങ്ങിയ നേതാക്കളും ഉണ്ടണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."