ലോറിയും പാല്‍ വണ്ടിയും കൂട്ടിയിടിച്ചു മൂന്നു പേര്‍ക്കു പരുക്കേറ്റു
.
കാഞ്ഞങ്ങാട്: ലോറിയും പാല്‍ വണ്ടിയും കൂട്ടിയിടിച്ചു മൂന്നു പേര്‍ക്കു പരുക്കേറ്റു. ദേശീയപാതയില്‍ പുല്ലൂര്‍ കേളോത്തു വളവിലാണ് ഇന്നലെ രാവിലെ 11 ഓടെ അപകടം നടന്നത്. കാസര്‍കോട് ഭാഗത്തു നിന്നു കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന കെ.എ 01.ബി.8184 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും മാവുങ്കാല്‍ മില്‍മയില്‍ നിന്നു പാലു കയറ്റി കാസര്‍കോട് ഭാഗത്തേക്കു പോവുകയായിരുന്ന കെ.എല്‍.60 5347 നമ്പര്‍ മിനിവാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മില്‍മാ വാന്‍ പൂര്‍ണമായും തകര്‍ന്നു. ലോറിയുടെ മുന്‍വശവും തകര്‍ന്നിട്ടുണ്ട്. ലോറി ഡ്രൈവര്‍ ജയറാമിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മില്‍മാ വാന്‍ ഡ്രൈവര്‍ മാവുങ്കാല്‍ കാരക്കുഴിയിലെ വിനേഷ്(27), ക്ലീനര്‍ മാക്കരംകോട്ടെ അഭിജിത്ത്(25) എന്നിവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാഹനാപകടം തുടര്‍ക്കഥയായ പുല്ലൂര്‍ കേളോത്തു വളവില്‍ മഴക്കാലം ആരംഭിച്ചതോടെ വാഹനാപകടങ്ങള്‍ പെരുകുകയാണ്. രണ്ടാഴ്ച മുമ്പ് ഇവിടെ മിനി ലോറി വീട്ടു പറമ്പിലേക്ക് മറിഞ്ഞു വീണിരുന്നു. ഇതിനു പുറമെ ഈ പ്രദേശത്ത് ഒട്ടനവധി ചരക്കു വാഹനങ്ങളും ഗ്യാസ് ടാങ്കര്‍ ലോറികളും മറിഞ്ഞു വീഴുകയും പാതയില്‍ ദിവസങ്ങളോളം ഗതാഗത തടസ്സം അനുഭവപ്പെടുകയും ചെയ്യുന്നത് പതിവാണ്. പാതയുടെ ഘടനയിലെ അപാകതയാണ് ഇവിടെ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."