HOME
DETAILS

മേടവൂര്‍പ്പാറ ടൂറിസം സാധ്യത വിലയിരുത്താന്‍ മന്ത്രിയും ഉദ്യോഗസ്ഥരുമെത്തി

  
backup
June 19 2018 | 10:06 AM

%e0%b4%ae%e0%b5%87%e0%b4%9f%e0%b4%b5%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%b8%e0%b4%be%e0%b4%a7



കഴക്കൂട്ടം: പ്രകൃതിയുടെ സവിശേഷമായ പരിസ്ഥിതി ഭംഗിയുള്ള മടവൂര്‍പ്പാറയിലെ ടൂറിസം സാദ്ധ്യതകള്‍ വിലയിരുത്തുവാന്‍ ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്യോഗസ്ഥരും മടവൂര്‍പ്പാറയിലെത്തി. ടൂറിസം വകുപ്പ് ഡയറക്ടര്‍ ബാലകിരണ്‍, പുരാവസ്തുവകുപ്പ് ഡയറക്ടര്‍ റജികുമാര്‍, സംസ്ഥാന ടൂറിസം പ്ലാനിങ് ഓഫിസര്‍ സതീഷ്, കേരളം ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ.ജി മോഹന്‍ലാല്‍, കൗണ്‍സിലര്‍ സിന്ധുശശി, എന്നിവരാണ് മന്ത്രിക്കൊപ്പം മടവൂര്‍പ്പാറയിലെത്തിയത്.
മടവൂര്‍പാറയുടെ പരിസ്ഥിതി പ്രദേശത്തിന്റെ വിവിധ ഇടങ്ങള്‍ സന്ദര്‍ശിച്ച് സംഘം പരിശോധനകള്‍ നടത്തി. കേരളത്തില്‍ ഒരേ സ്ഥലത്ത് പൈതൃക പരിസ്ഥിതി സാഹസിക ടൂറിസത്തിന്റെ വളരെയേറെ സാധ്യതകള്‍ ഒന്നിച്ച് പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ മടവൂര്‍പ്പാറയില്‍ വരുമെന്നും പദ്ധതികള്‍ക്ക് ആവശ്യമായ കുറെയേറെ സ്ഥലങ്ങള്‍ കൂടി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
വരുന്ന ഓണാഘോഷത്തിന്റെ ഒരു വേദിയായ മടവൂര്‍പ്പാറയില്‍ സ്ഥിരമായ സ്റ്റേജിന്റെയും കഫ്ത്തീരിയടെയും പാറമുകളില്‍ നിന്ന് ഗംഗാജല സഭരണിയിലേക്കുള്ള കല്‍പടവുകളുടെയും നിര്‍മാണം ഓണത്തിന് മുന്‍പ് പൂര്‍ത്തിയാക്കും. ഗുഹാ ക്ഷേത്രത്തിന് മുന്നിലും ഹെറിറ്റേജ് ടൂറിസത്തിന് ഇണങ്ങുംവിധം കല്‍പ്പടവുകള്‍ സ്ഥാപിക്കും. ടൂറിസം സോണില്‍ ഗ്ലാസ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളും ഉടന്‍ തുടങ്ങും. പാറയുടെ മുകള്‍ പരപ്പില്‍ നിന്ന് കിഴക്കാം തൂക്കായ കുന്നിറങ്ങിയെത്തുന്ന രണ്ട് വലിയ കുളങ്ങളിലെ ജലാശയം നവീകരിച്ച് സംരക്ഷണം ഉറപ്പു വരുത്തി പെഡല്‍ ബോട്ടുകളും കുട്ട വഞ്ചികളും ടൂറിസ്റ്റുകള്‍ക്കായി ഒരുക്കും. ഇതിന് സമീപത്തായി പാര്‍ക്കിങിനുള്ള സൗകര്യവും റസ്റ്റോറന്റുകളും സ്ഥാപിക്കും. മടവൂര്‍പ്പാറയ്ക്ക് ചുറ്റും നിലവിലുള്ള റിങ് റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കും. ടൂറിസം സോണില്‍ നിന്ന് ഇവിടെയെത്തുന്നതിന് സുരക്ഷിതമായ കാട്ടുപാത നിര്‍മിക്കും. വിവിധയിനം മരങ്ങള്‍ നിറഞ്ഞു കാടായിക്കിടക്കുന്ന പാറയുടെ കുത്തനെയുള്ള ചരിവുകളില്‍ ഇടത്താവളമായി മരങ്ങളില്‍ ഏറുമാടങ്ങള്‍ സ്ഥാപിക്കും. ഈ വഴികളില്‍ വിശ്രമിക്കുന്നതിനുള്ള കല്‍ബെഞ്ചുകളും പണിയും. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രകൃതി സൗന്ദര്യവും പരിസര ഭംഗിയും ആസ്വദിക്കാന്‍ ഇത് സഹായകമാകും. സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ചെറിയ ഔഷധ സസ്യ നഴ്‌സറികളും മനോഹരമായ പൂന്തോട്ടങ്ങളും നിര്‍മിക്കും. ഏറെക്കുറെ മണ്ണിട്ട് നികത്തിക്കഴിഞ്ഞ, തെറ്റിയാറിന്റെ ഒരു കൈവഴിയായി മടവൂര്‍പ്പാറയുടെ കിഴക്കേ അടിവാരത്തുനിന്നും ഉത്ഭവിക്കുന്ന തെളിനീരുറവ നവീകരിച്ച് സംരക്ഷിക്കും. നിലവിലെ മുളപ്പാലം കയറി സമുദ്ര നിരപ്പില്‍ നിന്ന് 850 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മടവൂര്‍പാറയുടെ മുകള്‍ പരപ്പില്‍ ഒരു വാച്ച് ടവര്‍ സ്ഥാപിക്കാനും ആലോചനയുണ്ട്. കിഴക്ക് അഗസ്ത്യമല ഉള്‍പ്പെടുന്ന സഹ്യപര്‍വ്വതവും പടിഞ്ഞാറ് അറബിക്കടലും തലസ്ഥാന നഗരത്തിന്റെ സൗന്ദര്യവും ഇതിലൂടെ വ്യക്തമായി ആസ്വദിക്കാന്‍ കഴിയും.
ടൂറിസ്റ്റുകള്‍ക്കായി ഒരു വാട്ടര്‍ മ്യൂസിക്കല്‍ ഫൗണ്ടയിനോ ലേസര്‍ ഷോയോ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചും പഠനം നടത്തും. രാവിലെ ഇവിടെ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഗുഹാ ക്ഷേത്രദര്‍ശനം ഉള്‍പ്പെടെ രാത്രി എട്ടുവരെ ഇവിടെ ചെലവഴിക്കുന്നതിനുള്ള പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് പുരാവസ്തു ടൂറിസം വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago