പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രത
തിരുവനന്തപുരം: മണ്‍സൂണ്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ കൊതുകുജന്യരോഗങ്ങളായ ഡെങ്കിപനി ഉള്‍പ്പെടെയുള്ളവ പടരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത അറിയിച്ചു.
കുടിവെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍ എന്നിവ നന്നായി ശുചിയാക്കുകയും അടച്ചു സൂക്ഷിക്കുകയും വേണം. കൊതുകു വളരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുകയും വേണം. റബര്‍പാല്‍ ശേഖരിക്കുന്ന ചിരട്ടകള്‍ ഉപയോഗശേഷം കമഴ്ത്തി വയ്ക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. ഭക്ഷണം നന്നായി മൂടിവച്ചും ചൂടോടെയും കഴിക്കണം. കഴിവതും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെ കഴിക്കുക. ഭക്ഷണത്തിനു മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം.
തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മറച്ച് പിടിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."