കാഞ്ഞിരമറ്റം ക്ഷേത്രക്കടവ് നാടിന് സമര്‍പ്പിച്ചു
തൊടുപുഴ: കാഞ്ഞിരമറ്റം ക്ഷേത്രക്കടവ് പുനരുദ്ധാരണം നടത്തി നാടിന് സമര്‍പ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജെസി ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു. ഏറെ നാളത്തെ നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും ആവശ്യമായിരുന്നു ഈ കടവിന്റെ പുനരുദ്ധാരണം. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ രണ്ടു കുട്ടികളുടെ അപകടമരണം നാടിനെ ദുഃഖത്തിലാഴ്ത്തിയിരുന്നു. വേനല്‍ രൂക്ഷമായതോടെ സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ കുളിക്കുന്നതും ജലം ശേഖരിക്കുന്നതും ഈ കടവില്‍ നിന്നാണ്. പലപ്പോഴും വലിയ തിരക്കാണ് ഈ കടവില്‍ അനുഭവപ്പെടുന്നത്. ശിവരാത്രി നാളില്‍ ബലിതര്‍പ്പണത്തിന് ആയിരക്കണക്കിന് ഭക്തരാണ് ഇവിടെയെത്തുന്നത്. നാളെ ബലിതര്‍പ്പണം നടക്കാനിരിക്കെ സമയബന്ധിതമായി പണികള്‍ പൂര്‍ത്തീകരിച്ചതിനെ ക്ഷേത്രം ഭരണസമിതി നഗരസഭയെയും വാര്‍ഡ് കൗണ്‍സിലറെയും അഭിനന്ദിച്ചു. നഗരസഭയുടെ തനത് ഫണ്ടില്‍നിന്നും പത്തുലക്ഷം രൂപയാണ് ഈ പദ്ധതിയ്ക്കായി ഉപയോഗിച്ചത്.
ക്ഷേത്രക്കടവില്‍ നടന്ന പൊതുയോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ രേണുക രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം ഭരണസമിതി സെക്രട്ടറി പി.ജി രാജശേഖരന്‍ സ്വാഗതം ആശംസിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. സി.കെ ജാഫര്‍, കൗണ്‍സിലര്‍മാരായ ഗോപാലകൃഷ്ണന്‍, ലൂസി ജോസഫ്, വിജയകുമാരി, അരുണിമ ധനേഷ്, ബിന്ദു പത്മകുമാര്‍, സഫിയ ജബ്ബാര്‍, ടി.കെ സുധാകരന്‍നായര്‍, ബീന ബഷീര്‍, ആര്‍. അജി, അസി. എന്‍ജിനീയര്‍ ഷിജു, ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ടി.എസ് രാജന്‍പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."