HOME
DETAILS
MAL
ഉത്തരവ് തിരുത്തി തമിഴ്നാട്: ചെന്നൈയില്‍ മദ്യശാലകള്‍ തുറക്കില്ല
backup
May 05 2020 | 07:05 AM
ചെന്നൈ: രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍.വിഷയത്തില്‍ പ്രതിപക്ഷം അതിശക്തമായ എതിര്‍പ്പാണ് ഉന്നയിച്ചത്. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസും എതിര്‍പ്പ് ഉന്നയിച്ചു.
മദ്യശാലകള്‍ തുറന്ന് കഴിഞ്ഞാല്‍, ആളുകളുടെ ജീവന് നഷ്ടപ്പെട്ടതിന് ശേഷമേ തീരുമാനം തെറ്റായിരുന്നുവെന്ന് സര്‍ക്കാര്‍
തിരിച്ചറിയൂ എന്നായിരുന്നു കമല്‍ ഹാസന്റെ വിമര്‍ശനം. സര്‍ക്കാര്‍ അപകടം ക്ഷണിച്ചുവരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."