പൊതുകിണറുകളുടെ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു
എടപ്പാള്‍: പഞ്ചായത്തിന് കീഴില്‍ വിവിധ വാര്‍ഡുകളില്‍ സ്ഥിതി ചെയ്യുന്ന പൊതുകിണറുകളുടെ ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു.
അംശ കച്ചേരിയിലേയും ഉദിനിക്കരയിലേയും കിണറുകളാണ് ഇന്നലെ ശുചീകരിച്ചത്. വരും ദിവസങ്ങളില്‍ പഞ്ചായത്തിലെ മറ്റിടങ്ങളിലുള്ള കിണറുകള്‍ ശുചീകരിക്കും.
വേനല്‍ രൂക്ഷമായതോടെ ജനങ്ങള്‍ക്കാവശ്യമായ ശുദ്ധജലം പ്രദാനം ചെയ്യേണ്ടണ്ട പഞ്ചായത്തിലെ പൊതു കിണറുകള്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ച് ഉപയോഗശൂന്യമായ വിവരം സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വിവിധ വാര്‍ഡ് അംഗങ്ങള്‍ വിഷയം പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ഉന്നയിച്ചു.
ഇതേ തുടര്‍ന്നാണ് പഞ്ചായത്തുകളിലെ പൊതുകിണറുകള്‍ ശുചീകരിച്ച ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ തീരുമാനിച്ചത്.
ഒരു കാലത്ത് പ്രദേശത്തെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം നല്‍കിയിരുന്ന ഈ കിണറുകള്‍ കാലക്രമേണ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."