HOME
DETAILS

ഭൗതിക സമ്പത്ത് ക്രയവിക്രയങ്ങളില്‍ നിന്ന് പുരോഹിതര്‍ പിന്മാറണമെന്ന്

  
backup
March 03 2019 | 05:03 AM

%e0%b4%ad%e0%b5%97%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%af%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0

പുല്‍പ്പള്ളി: സുപ്രിം കോടതി ജഡ്ജിയായിരുന്ന വി.ആര്‍ കൃഷ്ണയ്യര്‍ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ച 'ദി കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പാര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയുഷന്‍ ട്രസ്റ്റ് ബില്‍ 2009' ക്രിസ്ത്യന്‍ വിശ്വാസത്തെ അട്ടിമറിക്കാനുള്ളതല്ലെന്ന് കാതലിക് ലേമെന്‍സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
ക്രിസ്തീയതയ്ക്കും ക്രിസ്റ്റിയന്‍ സഭകളുടെ പൈതൃകത്തിനും പാരമ്പര്യത്തിനും ധാര്‍മികതയ്ക്കും ഇന്ത്യന്‍ ഭരണഘടനയ്ക്കും വിധേയമായ കുറ്റമറ്റ ബില്ലാണിത്. 2009 ല്‍ സമര്‍പ്പിച്ച ബില്‍ നിയമ പ്രാബല്യത്തിലാകുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് അഭികാമ്യം. ഇപ്പോള്‍ മറ്റൊരു ബില്‍ ചിട്ടപ്പെടുത്തി ചര്‍ച്ചയ്ക്കു വിധേയമാക്കുന്നത് ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ നീതി ബോധത്തേയും ധാര്‍മികതയേയും അവഹേളിക്കുന്നതിന് തുല്ല്യമാണ്.
ഹിന്ദു, മുസ്ലിം, സിക്കു മത വിഭാഗങ്ങളുടെ ഭൗതീക കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ദേവസ്വം ബോര്‍ഡ് പോലെയുളള സംവിധാനം നിലവിലുളളപ്പോള്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ഭൗതീക സമ്പത്ത് കൈകാര്യം ചെയ്യുന്നതിന് ഇത്തരത്തിലുളള നിയമം നിലവില്‍ വരേണ്ടത് ആവശ്യമാണ്. കര്‍ദിനാളും മെത്രാനും ഉള്‍പ്പടെയുളള പുരോഹിത വിഭാഗം വിശ്വാസികളുടെ ആത്മീയ കാര്യങ്ങളില്‍ സഹായിക്കാനും തികച്ചും ആത്മീയ ജീവിതം നയിക്കാനുമാണ്. അതിനാല്‍ സഭയുടെ ഭൗതികസമ്പത്തിന്റെ ചുമതലയും കൈകാര്യസ്ഥതയും ആത്മീയ ശുശ്രുഷാദൗത്യം സ്വീകരിക്കാത്തവരായ അല്‍മായര്‍ക്കുളളതാണ്. പുരോഹിതര്‍ ഭൗതിക സാമ്രാജ്യത്തില്‍ നിന്നും മാറിനില്‍ക്കണം. കാത്തലിക്ക് ലെമെന്‍സ് അസോസ്സിയേഷന്‍ പുല്‍പ്പളളി മേഖലാ കമ്മിറ്റിയോഗത്തില്‍ വി.എസ് ചാക്കോ അധ്യക്ഷനായി. കെ.കെ ജോര്‍ജ്, ഷാജി അറക്കല്‍, പി.സി ജോണ്‍, ജോസ് പാഴുക്കാരന്‍, സി.പി ജോസഫ്, സജി പനച്ചിക്കല്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  15 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  15 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  15 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  15 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  15 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  15 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  15 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  15 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  15 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  15 days ago