പ്രളയബാധിത മേഖലകളില്‍ വാഷ് യജ്ഞവുമായി വാട്ടര്‍ എയ്ഡ്
മാനന്തവാടി: വയനാട് ജില്ലയിലെ പ്രളയ ബാധിത മേഖലകളില്‍ ലോകാരോഗ്യ സംഘടനയുടെ സഹായം.
കുടിവെള്ളം, ശുചിത്വം, വൃത്തി തുടങ്ങിയ കാര്യങ്ങളിലെ ഇടപെടലുകള്‍ക്കാണ് ഡബ്ല്യു.എച്ച്.ഒ സാമ്പത്തിക സഹായം നല്‍കുന്നത്. ഈ രംഗത്തെ അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ വാട്ടര്‍ എയ്ഡ് എന്ന സ്ഥാപനം വഴിയാണ് ജില്ലയില്‍ 'വാഷ് യജ്ഞം' (വാട്ടര്‍, സാനിട്ടേഷന്‍, ഹൈജീന്‍) എന്ന പേരില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയാണ് നിര്‍വഹണ ഏജന്‍സി. സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലെ അങ്കണവാടികള്‍ (ഐ.സി.ഡി.എസ്) ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് യജ്ഞം നടക്കുന്നത്. കുടിവെള്ളം, ശുചിത്വം, വൃത്തി എന്നിവക്കാവശ്യമായ നിര്‍മാണ പ്രവൃത്തികളും ഉപകരണങ്ങള്‍ സ്ഥാപിക്കലുമാണ് പ്രധാനമായും ചെയ്യുന്നത്. ഇതോടെ ആരോഗ്യ കേന്ദ്രങ്ങളെയും അങ്കണവാടികളെയും വാഷ് മേഖലയിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാകുമെന്ന് വാട്ടര്‍ എയ്ഡ് ഇന്ത്യ പോളിസി യൂനിറ്റ് തലവന്‍ വി.ആ രാമന്‍ പറഞ്ഞു. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആസൂത്രണം കൂടി ഇപ്പോള്‍ നടക്കുന്നുണ്ടെന്ന് റീജിയണല്‍ മാനേജര്‍ രാജേഷ് രംഗരാജന്‍ പറഞ്ഞു. പദ്ധതിയുടെ ലോഞ്ചിങ് മാനന്തവാടിയില്‍ സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് വൈസ്
പ്രസിഡന്റ് എ. പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ആരോഗ്യ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ആയുഷ് എന്നിവയില്‍ നിന്നുള്ള പ്രതിനിധികളുടെ യോഗത്തിലാണ് ലോഞ്ചിങ് നടന്നത്. വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. പോള്‍ കൂട്ടാല, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, വാട്ടര്‍ എയ്ഡ് പ്രോഗ്രാം ഓഫിസര്‍ ബൈജേഷ് കട്ടര്‍കണ്ടി, യൂനിസെഫ് കോഡിനേറ്റര്‍ അലക് ലോബോ, ഡബ്ല്യു.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി.എ ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."