HOME
DETAILS

കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

  
backup
March 03 2019 | 05:03 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2

കല്‍പ്പറ്റ: വയനാടന്‍ തേയില എന്ന ബ്രാന്‍ഡില്‍ തേയില വിപണനം ചെയ്യുന്നതിന് മാനന്തവാടിയില്‍ ഇരുന്നൂറ് ഏക്കര്‍ സ്ഥലത്ത് പ്രത്യേക കാര്‍ബണ്‍ തുലിത മേഖലയൊരുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
കല്‍പ്പറ്റയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു, സ്വകാര്യ പങ്കാളിത്തോടെയാണ് തേയലകൃഷി തുടങ്ങുക. ഇരുപത്തിയാറ് ശതമാനം സര്‍ക്കാര്‍ ഓഹരി ഇതിനായി നല്‍കും. സഹകരണ സംഘങ്ങള്‍, കര്‍ഷകര്‍, വ്യക്തികള്‍ തുടങ്ങിയവരെയും ഇതില്‍ പങ്കാളികളാക്കും. കാര്‍ബണ്‍ തുലിത മേഖലയില്‍ വിവിധ തരത്തില്‍പ്പെട്ട തേയിലകള്‍ കൃഷി ചെയ്തു ലോക വിപണിയില്‍ വില്‍പന നടത്താനാണ് ലക്ഷ്യമിടുന്നത്. തോട്ടം മേഖലയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ പ്രത്യേക പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ പൂട്ടികിടക്കുന്ന തേയില ഫാക്ടറികള്‍ പുനരുജ്ജീവിപ്പിക്കാനുളള നടപടികളും സ്വീകരിക്കും.
സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും ന്യായ വില നല്‍കി സര്‍ക്കാര്‍ സംഭരിക്കും. ഇതിനായി തൃശൂര്‍, പാലക്കാട്ട്, കുട്ടനാട് എന്നിവടങ്ങളില്‍ നെല്ലറകള്‍ ഒരുക്കും. സംഭരിക്കുന്ന നെല്ലില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കും. സിവില്‍ സപ്ലൈസ് ,കണ്‍സൂമര്‍ ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ വില്‍പന നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വയനാട്ടിലെ ഔഷധ മൂല്യമുളള നെല്ലുകളും സര്‍ക്കാര്‍ പ്രത്യേകം ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.
മുട്ടില്‍ പഞ്ചായത്തില്‍ വാര്യാട് എസ്റ്റേറ്റിലാണ് വ്യവസായ വകുപ്പ് പ്രതിസന്ധിയിലായ കാപ്പികര്‍ഷകരെ സഹായിക്കുന്നതിന്് പാര്‍ക്ക് സ്ഥാപിക്കുന്നത്. വാര്യാട് എസ്റ്റേറ്റിലെ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കിനോടനുബന്ധിച്ച് നൂറ് ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഫാക്ടറിയും പ്രത്യേകം കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയും ഒരുക്കും. കിന്‍ഫ്രയുടെ മേല്‍നോട്ടത്തില്‍ ഒരുക്കുന്ന മാതൃക കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയില്‍ 1.5 ലക്ഷം കാപ്പി ചെടികളാണ് നട്ടുപിടിപ്പിക്കുക. വിളവെടുക്കുന്നത് വരെയുളള ചെടികളുടെ പരിപാലത്തിന് പ്രത്യേകം സാമ്പത്തിക സഹായവും നല്‍കും. മൂന്ന് വര്‍ഷം കൊണ്ട് വിളവെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കര്‍ഷകരില്‍ നിന്ന് കാപ്പിക്കുരു മാന്യമായ വില നല്‍കി കോഫീ പാര്‍ക്കില്‍ ശേഖരിക്കും. പാര്‍ക്കില്‍ നിന്നുല്‍പാദിപ്പിക്കുന്ന കാപ്പി, മലബാര്‍ കാപ്പി എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാനാണ് പദ്ധതി.
ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ട്രര്‍ എ.ആര്‍ അജയകുമാര്‍,കല്‍പ്പറ്റ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സനിതാ ജഗദീഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ കെ.എ സന്തോഷ് കുമാര്‍ , ജനപ്രതിനിധികള്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago