HOME
DETAILS

നെല്‍കൃഷിക്ക് ഭീഷണിയായി രോഗബാധ

  
backup
March 03 2019 | 05:03 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-2

മാനന്തവാടി: പ്രളയത്തില്‍ നെല്‍കൃഷി നശിച്ചതിനെ തുടര്‍ന്ന് കൃഷി ഭവന്‍ നല്‍കിയ നെല്‍വിത്ത് ഉപയോഗിച്ച് രണ്ടാമത് കൃഷി ഇറക്കിയ പാടത്ത് വിളവടുത്തപ്പോള്‍ രോഗബാധ.
എടവക പഞ്ചായത്തിലെ പായോട് പാടശേഖരത്തിലെ 3.5 ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് നശിച്ചത്. വിളവെടുപ്പിന് സമയമായപ്പോഴാണ് രോഗം ബാധിച്ച് നെല്ല് പൂര്‍ണമായും നശിച്ചത്. വിവരം അറിഞ്ഞ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. സ്വന്തം പണി കൂടാതെ 75,000 രൂപ മുടക്കിയാണ് കൃഷി ഇറക്കിയത്. നെല്ലിന് പകരം പതിരാണ് കതിരുകളില്‍ അവശേഷിക്കുന്നത്. ആളെ കൂലിക്ക് വിളിച്ച് കൊയ്ത്ത് നടത്തിയാല്‍ അതിന്റെ മുടക്ക് തുക പോലും നെല്ലില്‍ നിന്ന് കിട്ടില്ല എന്നതാണ് അവസ്ഥ.
ഇന്‍ഷുര്‍ ചെയ്‌തെങ്കിലും അതിന്റെ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. പ്രളയത്തില്‍ കൃഷി നശിച്ചതിനാല്‍ രണ്ടാമത് നട്ട നെല്ല് വൈകിയാണ് വിളഞ്ഞത്. അതുകൊണ്ട് തന്നെ കൊയ്ത്ത് മെതി യന്ത്രവും ലഭിക്കാനുമില്ല. സമീപത്ത് തന്നെ ഒരേക്കര്‍ സ്ഥലത്തെ നെല്ലും കൊയ്ത്തിന് പാകമായിട്ടുണ്ട്.
ഇവിടെയും വെയിലിന് കാഠിന്യം ഏറിയതിനാല്‍ തൊഴിലാളികളെ ഉപയോഗിച്ച് കൊയ്യാന്‍ സാധിക്കില്ല.
കൃഷി വകുപ്പിന്റെ സഹായം അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ കൊയ്ത്ത് നടത്താതെ കൃഷി ഉപേക്ഷിക്കുമെന്നാണ് കര്‍ഷകനായ കെ.പി. ബിജു പറയുന്നത്. എത്രയും വേഗം കൊയ്ത്ത് യന്ത്രം എത്തിച്ച് നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാതല ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  an hour ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  5 hours ago