HOME
DETAILS
MAL
പുറത്തിറങ്ങണോ, ഫോണില്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കി നോയിഡ പൊലിസ്; ലംഘിച്ചാല്‍ ശിക്ഷ
backup
May 05 2020 | 12:05 PM
ന്യൂഡല്‍ഹി: കൊവിഡ് ട്രാക്കര്‍ അപ്ലിക്കേഷനായ ആരോഗ്യസേതു ആപ്ലിക്കേഷന്‍ പൊതുജനങ്ങള്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കി നോയിഡ പൊലിസ്. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയാല്‍ ലോക്ഡൗണ്‍ ലംഘനമാക്കി കണക്കാക്കി ശിക്ഷ നല്‍കുമെന്നും പൊലിസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
നേരത്തെ കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ നിര്‍ബന്ധമായും ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
വ്യക്തികളുടെ ലൊക്കേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രോഗബാധിതനോ രോഗ സാധ്യതയോ ഉള്ള വ്യക്തികളെ പിന്തുടരുകയും മറ്റുള്ളവര്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ആപ്ലിക്കേഷനാണ് ആരോഗ്യ സേതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."