HOME
DETAILS
MAL
സ്ത്രീധനത്തിനെതിരേ കാംപയിന് സംഘടിപ്പിക്കും; പി.ഡി.പി
backup
April 08 2017 | 21:04 PM
പൊന്നാനി: സ്ത്രീധനത്തിനും വിവാഹ ധൂര്‍ത്തിനുമെതിരേ കാംപയിന് സംഘടിപ്പിക്കുമെന്ന് പി.ഡി.പി മലപ്പുറം ജില്ലാ സെക്രട്ടറി ശശി പൂവഞ്ചിന അറിയിച്ചു.
പി.ഡി.പിയുടെയും പ്രവാസി സംഘടനയായ പി.സി.എഫിന്റെയും ആഭിമുഖ്യത്തില്‍ ഡിസംബറില്‍ പൊന്നാനിയില്‍ സംഘടിപ്പിക്കുന്ന സമൂഹവിവാഹം മംഗല്യം 2017 ന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച പാര്‍ട്ടിയുടെ നിയോജകമണ്ഡലം പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് എം.മൊയ്തുണ്ണി ഹാജി അധ്യക്ഷനായി. ഹനീഫ പുത്തനത്താണി മുഖ്യ പ്രഭാഷണം നടത്തി.
ഇസ്മായില്‍ പുതുപൊന്നാനി വിഷായവതരണം നടത്തി. മംഗല്യം പാര്‍ട്ടി പതാകകളുടെ വിതരണം മൊയ്തുണ്ണി ചിയാനൂര്‍ നിര്‍വഹിച്ചു.
ആദ്യഘട്ട പോസ്റ്റര്‍ പ്രകാശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."