കൊവിഡ്-19 വൈറസ് ബാധ മുപ്പതിനായിരവും മരണം ഇരുന്നൂറും പിന്നിട്ട് സഊദി, ഇന്ന് 9 മരണവും 1595 വൈറസ് ബാധയും
റിയാദ്: സഊദിയിൽ വൈറസ് ബാധ മുപ്പതിനായിരം പിന്നിട്ടതായി സഊദി ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ച്ച 1595 വൈറസ് ബാധ സ്ഥിരീകരിക്കുകയും 09 വൈറസ് ബാധയേറ്റുള്ള മരണം സ്ഥിരീകരിക്കുകയും ചെയ്തതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഏറ്റവും പുതിയ വൈറസ് ബാധ വിവരങ്ങൾ പങ്കു വെച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 30251 ആയും മരണ സംഖ്യ 200 ആയും ഉയർന്നു. നിലവിൽ 24620 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 143 രോഗികൾ അതീവ ഗുരുതരാവസ്ഥയിലാണ്. ഇന്ന് മാത്രം 955 പേർക്ക് വൈറസ് ബാധ മോചനം സാധ്യമായതോടെ രാജ്യത്തെ വൈറസ് മോചിതർ 5431 ആയി ഉയർന്നിട്ടുണ്ട്.
#الصحة تعلن عن تسجيل (1595) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (9) حالات وفيات رحمهم الله، وتسجيل (955) حالة تعافي ليصبح إجمالي عدد الحالات المتعافية (5431) حالة ولله الحمد. pic.twitter.com/XFGcar55Fv
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 5, 2020
ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 76 ശതമാനം വിദേശികളാണ്. 24 ശതമാനം മാത്രമാണ് സ്വദേശി പൗരന്മാർ. അതേസമയം, യുവാക്കളാണ് ഭൂരിഭാഗവുമെന്നും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 92 ശതമാനവും യുവാക്കളാണ്. രണ്ടു ശതമാനം മാത്രമാണ് പ്രായമേറിയവർ. ആറു ശതമാനം കുട്ടികളെയും വൈറസ് ബാധയേറ്റതായി മന്ത്രാലയം അറിയിച്ചു. 376,607 ആളുകളിലാണ് ഇത് വരെ വൈറസ് ടെസ്റ്റ് നടത്തിയത്.
ജിദ്ദ, മക്ക, റിയാദ് എന്നവിടങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. ജിദ്ദ 385, മക്ക 337, റിയാദ് 230, ദമാം 141, ജുബൈൽ 120, ഹുഫൂഫ് 101, ഖോബാർ 89, ത്വായിഫ് 65, മദീന 25, നാരിയ, ബൈഷ് (14 വീതം), ഖർയത് അൽ ഉല 12, ദിരിയ 11, ബുറൈദ 09, അബഹ, തബൂക് (08 വീതം), റാബിഗ്, അൽസുൽഫി (05 വീതം), ബീഷ, അൽ ഖർജ് (04 വീതം), യാമ്പു, ഹദ്ദ, ഖരീഹ്, മഖ്വ, ദിബ, ഖുൻഫുദ, ലൈല എന്നിവിടങ്ങളിൽ ഓരോരുത്തർക്കമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."