ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ശനിയാഴ്ച്ച
മസ്‌കറ്റ്: കോവിഡ് വ്യാപനം മൂലം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം മെയ് ഒമ്പതിന് മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും.
ആദ്യത്തെ എയര്‍ ഇന്ത്യ വിമാനത്തില്‍ 250 പേര്‍ക്കാണ് യാത്രക്ക് അവസരം ലഭിക്കുകയെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസിയിലെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
മുന്‍ഗണനാ പട്ടികയുടെ അടിസ്ഥാനത്തിലാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്. മുന്‍ഗണനാ പട്ടികയില്‍ പ്രായമായവര്‍ ഗര്‍ഭിണികള്‍, രോഗികള്‍, തെഴില്‍ നഷ്ടപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. മെയ് 7 മുതല്‍ ഗള്‍ഫ് മേഖലയെ കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് 1,90,000 പേര്‍ക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. ഇതനുസരിച്ച് ഇന്ത്യ വിദേശത്ത് നിന്ന് കേരളം 15,തമിഴ്‌നാട് 11, ഡല്‍ഹി 11, മഹാരാഷ്ട്ര 7, തെലങ്കാന 7 ഗുജറാത്ത് 5, കര്‍ണാടക 3 ജമ്മു കശ്മീരിര്‍ 3 പഞ്ചാബ് 1 ഉത്തര്‍പ്രദേശ് 1 എന്നിങ്ങനെ വിമാന സര്‍വ്വീസ് സര്‍വീസ് നടത്തും.
കോവിഡ് ഭീതി മൂലം ദുരിതത്തില്‍ ആയ പ്രവാസികക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്. മറ്റ് പല രാജ്യങ്ങളും സ്വന്തം നിലക്ക് തങ്ങളുടെ പൗരന്മാരെ നാട്ടില്‍ എത്തിച്ചപ്പോള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും കാര്യമായ ശ്രമം ഒന്നും ഇല്ലായിരുന്നു. ടിക്കറ്റ് നിരക്ക് ഇതുവരെ അറിവായിട്ടില്ലെങ്കിലും, ആദ്യ ഘട്ടത്തില്‍ തിരിച്ചയക്കുന്ന ആളുകള്‍ പേയ്‌മെന്റ് നല്‍കണം. രാജ്യത്തിന്റെ സമ്പത്തിക നട്ടെല്ലായി പ്രവര്‍ത്തിച്ച് വന്ന പ്രവാസികളെ സൗജന്യമായി നാട്ടില്‍ എത്തിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയെക്കുറിച്ചും അത് സംബന്ധിച്ച അലേര്‍ട്ടുകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നതിനായി വികസിപ്പിച്ചെടുത്ത ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആരോഗ്യ സേതു അപ്ലിക്കേഷനില്‍ യാത്ര ചെയ്യുന്ന എല്ലാ പ്രവാസികളും രജിസ്റ്റര്‍ ചെയ്യണം. കൂടാതെ വൈദ്യപരിശോധനയ്ക്ക് ശേഷ 14 ദിവസത്തേക്ക് ആശുപത്രിയിലൊ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിദ്ദേശിക്കുന്ന സ്ഥാപനങ്ങളിലോ ക്വാറന്റീന് വിധേയമാകും.അതിനുശേഷം നടത്തുന്ന ടെസ്റ്റില്‍ കോവിഡ് ബാധിച്ചിട്ടില്ല എന്ന് ബോധ്യമായാല്‍ വീട്ടിലേക്ക് മടങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."