കാറിടിച്ച് മരിച്ച സംഭവം: എം.എല്‍.എയുടെ മകന്‍ മദ്യപിച്ചിരുന്നതിന് തെളിവ് പുറത്ത്
ജയ്പൂര്‍: രാജസ്ഥാനില്‍ കാറിടിച്ച് മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ എം.എല്‍.എയുടെ മകന്‍ മദ്യപിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്ത്. സംഭവം നടന്ന ജൂലൈ രണ്ടിന് രാത്രി രാജസ്ഥാന്‍ എം.എല്‍.എയായ നന്ദകിഷോര്‍ മഹാരിയയുടെ മകന്‍ സിദ്ധാര്‍ഥ് മഹാരിയയും രണ്ട് സുഹൃത്തുക്കളും ബാറിലിരുന്ന് മദ്യപിക്കുന്നതിന്റെയും ശേഷം സിദ്ധാര്‍ഥ് കാറിന്റെ ഡ്രൈവര്‍ സീറ്റിലേക്ക് കയറുന്നതിന്റേയും സി.സി ടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
സംഭവം നടക്കുമ്പോള്‍ താനല്ല തന്റെ ഡ്രൈവറാണ് കാറോടിച്ചിരുന്നത് എന്നാണ് സിദ്ധാര്‍ഥ് പറഞ്ഞിരുന്നത്.എന്നാല്‍ ഇയാള്‍ തന്നെയാണ് വാഹനമോടിച്ചിരുന്നത് എന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
സിദ്ധാര്‍ഥും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ ഓട്ടോയിലിടിച്ച് മൂന്നു പേര്‍ മരിച്ചിരുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ കേസ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും. അമിത വേഗതയിലായിരുന്ന കാര്‍ ഓട്ടോറിക്ഷയിലിടിച്ച് 200 അടി വരെ ഉയരത്തില്‍ പൊങ്ങിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കാര്‍ ഓട്ടോയിലിടിച്ച ശേഷം സമീപത്തെ പൊലിസ് വാഹനത്തിലും ഇടിച്ചിരുന്നു. സംഭവത്തില്‍ 4 പൊലിസുകാര്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
മദ്യപിച്ച് വാഹനമോടിച്ചതിന് സിദ്ധാര്‍ഥിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ഇയാള്‍ വാഹനമോടിച്ചിരുന്നതെന്ന് പരുക്കേറ്റ പൊലിസുകാരിലൊരാള്‍ പറഞ്ഞു. അനുവദനീയമായതിന്റെ അഞ്ച് ഇരട്ടിയായിരുന്നു ഇയാളില്‍ ആല്‍ക്കഹോളിന്റെ അളവെന്നും പൊലിസ് പറഞ്ഞു.
റോഡില്‍ വേണ്ടത്ര വെളിച്ചമുണ്ടായിരുന്നില്ലെന്നും നല്ല മഴയായിരുന്നെന്നു കൂടാതെ ഓട്ടോ വേഗത്തില്‍ റോഡ് മുറിച്ചു കടക്കുകയും ചെയ്തതിനാലാണ് അപകടമുണ്ടായതെന്നാണ് സിദ്ധാര്‍ഥ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."