സഊദിയിൽ വൈറസ് മുക്തരാകുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസകരം, ഇന്ന് മാത്രം 955 പേർ രോഗ മുക്തി നേടി
റിയാദ്: സഊദിയിൽ വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതോടൊപ്പം വൈറസ് മുക്തരാകുന്നവരുടെ എണ്ണവും വർധിക്കുന്നത് ആശ്വാസം പകരുന്നു. ഏറ്റവും ഒടുവിൽ ചൊവ്വാഴ്ച്ച 955 പേരാണ് രോഗ മുക്തി നേടിയത്. രാജ്യത്തെ വൈറസ് കണക്കുകളിൽ ചുരുങ്ങിയ സമയത്തിനുളിൽ ഏറ്റവും കൂടുതൽ രോഗികൾ വൈറസ് മോചനം നേടിയ ദിനമാണ് ഇന്ന്. ഇതോടെ രാജ്യത്തെ വൈറസ് മോചിതരുടെ എണ്ണം 5431 ആയി ഉയർന്നു. തിങ്കളാഴ്ച്ച ഇത് 4476 ആയിരുന്നു വൈറസ് മോചിതർ. മക്ക 395, ജിദ്ദ 150, ദമാം 90, റിയാദ് 80, മദീന 79, ഹുഫൂഫ് 41 എന്നിങ്ങിനെയാണ് ഇന്ന് കൂടുതല്‍ രോഗമുക്തി സ്ഥിരീകരിച്ച മേഖലകള്‍.
കൂടുതല്‍ പേര്‍ക്ക് രാജ്യത്ത് അസുഖം മാറിയത് റിയാദിലാണ്. രണ്ടാമത് മക്കയും മൂന്നാമത് ജിദ്ദയും നാലാമത് മദീനയും അഞ്ചാമത് ദമാമുമാണ്. റിയാദ് 1,407, മക്ക 1,145, ജിദ്ദ 975, മദീന 431, ദമാം 306, ഹുഫൂഫ് 253, ഖത്വീഫ് 212, തബൂക് 101, ത്വായിഫ് 97, ഖോബാർ 54,ദഹ്‌റാൻ 45, ബുറൈദ 42, അബഹ 39, ഖമിസ് മുഷൈത് 37, അൽ ബാഹ 28, യാമ്പു 28, ജുബൈൽ 27, നജ്‌റാൻ 27, ജസാൻ 24, ബിഷ 21, റാസ്‌തന്നൂറ 16, ഖഫ്ജി 14, അറാർ 12, ഖുൻഫുദ 11, ഉനൈസ 10 എന്നിങ്ങനെയാണ് ഇന്ന് വരെ വൈറസ് മുക്തരായ വിവിധ പ്രദേശങ്ങളിലെ കണക്കുകൾ. കൂടാതെ, നിരവധി സ്ഥ;സ്ഥലങ്ങളിൽ ഒറ്റപ്പെട്ട വൈറസ് ബാധ മോചനവും ഉണ്ടായിട്ടുണ്ട്.
ശക്തമായ ഫീൽഡ് വർക്ക് നടക്കുന്നത് മൂലം കൂടുതൽ വൈറസ് ബാധിതരെ നേരത്തെ തന്നെ കണ്ടെത്താനാകുമെന്നും അതിനാൽ വ്യാപനം തടയാൻ കഴിയുന്നതിനു പുറമെ ആദ്യ ഘട്ടത്തിൽ വൈറസ് കണ്ടെത്തുന്നത് മൂലം കൂടുതൽ ജാഗ്രത പാലിക്കാൻ സാധ്യമാകുന്നത് ഏറെ ഗുണകരമാകുമെന്നതുമായ ആരോഗ്യ മന്ത്രാലയത്തിന്റെ കാഴ്ച്ചപ്പാട് വിജയം കാണുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. അതെ സമയം, വൈറസ് ബാധിതരിൽ യുവാക്കൾ 92 ശതമാണെന്നത് കൂടുതൽ ജാഗ്രത ആവശ്യമാണെന്ന സന്ദേശമാണ് നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."