മതസ്ഥാപനങ്ങളുടെ പങ്ക് നിസ്തുലം: നൗഫല്‍ തങ്ങള്‍
മാണിയൂര്‍: മൂല്യച്യുതിയുടെ കാലത്ത് ധര്‍മസംസ്ഥാപനത്തിന് മതസ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നു പാണക്കാട് നൗഫല്‍ അലി ശിഹാബ് തങ്ങള്‍. പാറാല്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളജ് മാനേജിങ് കമ്മിറ്റി നടത്തുന്ന ചതുര്‍ദിന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതസ്ഥാപനങ്ങളുടെ കാലോചിതമായ വളര്‍ച്ച സമൂഹത്തിന് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി അധ്യക്ഷനായി. ഉമൈര്‍ ദാരിമി കുഞ്ഞിപ്പള്ളി പ്രഭാഷണം നടത്തി. മുസമ്മില്‍ തങ്ങള്‍, മുസ്തഫ ബാഖവി, സി.കെ അബ്ദുറഹ്മാന് ഹാജി, ടി.പി ഖാദര്‍കുട്ടി, ജംശീദ് ബാഖവി ഹൈത്തമി, സി.പി മൊയ്തീന് ഹാജി, എ. അബ്്ദുല്‍ഖാദര്‍, എ.പി മുസ്തഫ ഹാജി, കെ.പി മേമി ഹാജി, കെ.വി അസീസ് മൗലവി, ഖാസിം ഹുദവി ബുസ്താനി, റിയാസ് അസ്അദി, വി.പി മുഹമ്മദ് ഹാജി, ശനീബ് വാഫി, നൂറുദ്ദീന്‍ ഹുദവി, സൈദ് മുഹമ്മദ് ഫൈസി, റാശിദ് ഹുദവി ബുസ്താനി, അബ്ദുല്‍ ഫത്താഹ് ദാരിമി, മുബശ്ശിര്‍ ഹുദവി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."