ചിറക്കല്‍ ചിറ നവീകരണ പ്രവൃത്തികള്‍ക്കു തുടക്കം
കണ്ണൂര്‍: കാലപ്പഴക്കത്താല്‍ തകര്‍ന്ന ചിറക്കല്‍ ചിറയുടെ നവീകരണ പ്രവൃത്തികള്‍ക്കു തുടക്കമായി. മന്ത്രി ഇ.പി ജയരാജന്‍ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. മഴക്കാലത്ത് വെള്ളമൊഴുകി വന്ന് ചെളിനിറഞ്ഞ് നില്‍ക്കുന്ന അവസ്ഥ മാറി പായലുകളും ചെളികളും ഇല്ലാതെ ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ചിറക്കല്‍ ചിറയെ മാറ്റിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ചെളിയും മാലിന്യങ്ങളും അടിഞ്ഞ് സംഭരണശേഷി കുറഞ്ഞ ചിറയെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണു ചിറയുടെ നവീകരണ പ്രവൃത്തികള്‍ക്കു തുടക്കമിടുന്നത്. ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.3 കോടി രൂപയുടെ ഭരണാനുമതിയാണു ജലസേചന വകുപ്പ് പദ്ധതിക്കായി അനുവദിച്ചത്. 13 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ചിറക്കല്‍ ചിറയുടെ പുനരുദ്ധാരണത്തിലൂടെ 1200 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാന്‍ പ്രാപ്തമായ ജലസംഭരണിയാണു യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. പി.കെ ശ്രീമതി എം.പി അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എ. സോമന്‍, കെ.പി ജയബാലന്‍, കെ. ലത, സി.കെ രവീന്ദ്ര വര്‍മ ഇളയരാജ, പി. സുഹാസിനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."