സര്‍വകലാശാലാ പ്രവേശനവും പരീക്ഷയും ഒരേ സമയം നടത്തും: വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തോടെ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും പ്രവേശനവും പരീക്ഷകളും ഒരേ സമയം നടത്താന്‍ സംവിധാനമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഇതിനായി പ്രത്യേക സോഫ്റ്റ്വെയര് തയാറാക്കും.
അടുത്ത വര്‍ഷത്തോടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
2018ലെ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല (ഭേദഗതി) ബില്‍, 2018ലെ കേരള സര്‍വകലാശാല (ഭേദഗതി) ബില്‍, 2018ലെ കേരള സര്‍വകലാശാല (സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താത്കാലിക ബദല്‍ ക്രമീകരണം) ബില്‍ എന്നിവയുടെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. മൂന്നു ബില്ലുകളും നിയമ സഭ പാസാക്കി. രാജ്യത്തെ എല്ലാ സര്‍വകലാശാലകളുടെയും സിലബസ് ശാസ്ത്രീയമായി പഠിച്ച് കേരളത്തിലെ സര്‍വകലാശാലകളിലെ കോഴ്സുകള്‍ക്ക് സമാനമായവ കണ്ടെത്തി തുല്യതാ സ ട്ടിഫിക്കറ്റ് നല്കാന് നടപടി സ്വീകരിക്കും. അടിസ്ഥാന വിഷയങ്ങള്‍ വികസിപ്പിച്ച് ഉന്നതതല വിദ്യാഭ്യാസ രംഗത്ത് പുതിയ കോഴ്സുകള്‍ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."