മാലിന്യം നീക്കാതെ ഓവുചാല്‍: കഷ്ടം; കൂടാരപുര റോഡ്
തലശ്ശേരി: നഗരത്തിലെ റോഡരികലെ ഓവുചാല്‍ ചീഞ്ഞഴുകി വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു.
തലശ്ശേരി നഗരത്തിലെ കൂടാരപുര റോഡിലെ ഓവുചാലാണ് കടുത്തദുര്‍ഗന്ധം വമിപ്പിക്കുന്നത്.
ഇവിടെ കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം ഇതുവരെ നീക്കം ചെയ്തിട്ടില്ല. പേരിനു മാത്രമേ ഇവിടെ നഗരസഭശുചീകരണ പ്രവൃത്തി നടത്താറുള്ളുവെന്ന് പ്രദേശവാസികള്‍ പറയുന്നു
. ഓവുചാലിനാണെങ്കില്‍ മേല്‍മൂടിയില്ലാത്ത അവസ്ഥയാണ്. ഇതില്‍ നിന്നു വരുന്ന ദുര്‍ഗന്ധവും ആരോഗ്യപ്രശ്‌നം കാരണവും ദുരിതം അനുഭവിക്കുകയാണ് സമീപത്തു താമസിക്കുന്ന നിരവധി കുടുംബങ്ങള്‍. മാര്‍ക്കറ്റ് ഭാഗത്തു നിന്നുള്ള മലിന വെള്ളവും ഈ ഓവുചാല്‍ വഴിയാണ് ഒഴുകിയെത്തുന്നത്. വെള്ളത്തിന് ഒഴുകിപോകാനുള്ള സൗകര്യമൊരുക്കണമെന്നാണ് ജനകീയാവശ്യം.സാധാരണയായിചെറിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മാത്രമാണ് ഇവിടെ നിന്നു നീക്കം ചെയ്യുന്നത്.
പരിസരത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ രാത്രികാലങ്ങളിള്‍ വാഹനങ്ങളില്‍ വന്ന് മാലിന്യങ്ങള്‍ ഇവിടെ തള്ളുന്നത് പതിവാണ്. മഴക്കാലമായാല്‍ ഈ ഓവുചാല്‍ നിറഞ്ഞുകവിഞ്ഞ് മലിനജലം പുറത്തേക്ക് പരന്നൊഴുകുന്നത് നിത്യസംഭവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."