HOME
DETAILS
MAL
ചര്‍ച്ച് ആക്ട് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം: കെ.സി ജോസഫ്
backup
March 03 2019 | 07:03 AM
ശ്രീകണ്ഠപുരം: ക്രൈസ്തവ സമൂഹത്തില്‍ വലിയ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുള്ള ചര്‍ച്ച് ആക്ടിന്റെ കരട് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് അതിന്റെ പേരിലുള്ള ചര്‍ച്ചകള്‍ക്ക് വിരാമമിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെ.സി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മത സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കൈകടത്തലാണ് ചര്‍ച്ച് ബില്‍. ഈ കാര്യത്തില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം സംശയകരമാണ്. ഓരോ ക്രൈസ്തവ സഭകള്‍ക്കും സ്വത്ത് സമ്പാദനവും പരിപാലനവും സംബന്ധിച്ച് വ്യക്തമായ നിയമങ്ങളും മാര്ഗദര്ശനങ്ങളും ഉണ്ടെന്നും അതില്‍ കൈകടത്താന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തയാറാകുന്നതിന്റെ പിന്നില്‍ ക്രൈസ്തവ സഭകളെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള ഗൂഢോദ്ദേശമാണെന്നും കെ.സി കുറ്റപ്പെട്ടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."